അങ്ങനെ അവര് അരാംപാളയത്തില് പോകുവാന് സന്ധ്യാസമയത്തു പുറപ്പെട്ടു അരാംപാളയത്തിന്റെ അറ്റത്തു വന്നപ്പോള് അവിടെ ആരെയും കാണ്മാനില്ല.
Cross references
അതു യഹോവേക്കു വഴിപാടു കഴിപ്പാന് തക്ക മൃഗം ആകുന്നു എങ്കില് ആ വകയില് നിന്നു യഹോവേക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കേണം.
മനുഷ്യവര്ഗ്ഗത്തില്നിന്നു ശപഥാര്പ്പിതമായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയേണം.
നിന്നോടു എതിര്ക്കുംന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പില് തോലക്കുമാറാക്കും; അവര് ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പില് നിന്നു ഔടിപ്പോകും.
വീഥികളില് വാളും അറകളില് ഭീതിയും യുവാവിനെയും യുവതിയെയും ശിശുവിനെയും നരച്ചവനെയും സംഹരിക്കും.
അവരുടെ പാറ അവരെ വിറ്റുകളകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവന് ആയിരംപേരെ പിന്തുടരുന്നതും ഇരുവര് പതിനായിരംപോരെ ഔടിക്കുന്നതുമെങ്ങനെ?
ദാവീദ് അവരെ സന്ധ്യ മുതല് പിറ്റെന്നാള് വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്തു കയറി ഔടിച്ചു പോയ നാനൂറു ബാല്യക്കാര് അല്ലാതെ അവരില് ഒരുത്തനും ഒഴിഞ്ഞുപോയില്ല.
അവര് കാണ്കെ നീ അതു തോളില് ചുമന്നുകൊണ്ടു ഇരുട്ടത്തു യാത്രപുറപ്പെടേണം; നിലം കാണാതവണ്ണം നിന്റെ മുഖം മൂടിക്കൊള്ളേണം; ഞാന് നിന്നെ യിസ്രായേല്ഗൃഹത്തിന്നു ഒരു അടയാളം ആക്കിയിരിക്കുന്നു.
അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടത്തു തോളില് ചുമടുമായി പുറപ്പെടും; അതു പുറത്തു കൊണ്ടുപോകേണ്ടതിന്നു അവര് മതില് കുത്തിത്തുരക്കും; കണ്ണുകൊണ്ടു നിലം കാണാതിരിക്കത്തക്കവണ്ണം അവന് മുഖം മൂടും.