Home Bibles ദാനിയേൽ 11:29 · മലയാളം ബൈബിൾ
ദാനിയേൽ 11:29 · മലയാളം ബൈബിൾ

നിയമിക്കപ്പെട്ട കാലത്തു അവന്‍ വീണ്ടും തെക്കോട്ടു വരും; എങ്കിലും ഈ പ്രാവശ്യം മുമ്പിലത്തെപ്പോലെ സാദ്ധ്യമാകയില്ല.

Cross references

യേശയ്യാവ് 14:31

വാതിലേ, അലറുക; പട്ടണമേ നിലവിളിക്ക; സകല ഫെലിസ്ത്യദേശവുമായുള്ളോവേ, നീ അലിഞ്ഞുപോയി; വടക്കുനിന്നു ഒരു പുകവരുന്നു; അവന്റെ ഗണങ്ങളില്‍ ഉഴന്നുനടക്കുന്ന ഒരുത്തനും ഇല്ല. 32 ജാതികളുടെ ദൂതന്മാര്‍ക്കും കിട്ടുന്ന മറുപടിയോയഹോവ സീയോനെ സ്ഥാപിച്ചിരിക്കുന്നു; അവിടെ അവന്റെ ജനത്തിലെ അരിഷ്ടന്മാര്‍ ശരണം പ്രാപിക്കും എന്നത്രേ.

ദാനിയേൽ 8:19

പിന്നെ അവന്‍ പറഞ്ഞതുകോപത്തിന്റെ അന്ത്യകാലത്തിങ്കല്‍ സംഭവിപ്പാനിരിക്കുന്നതു ഞാന്‍ നിന്നെ ഗ്രഹിപ്പിക്കും; അതു അന്ത്യകാലത്തേക്കുള്ളതല്ലോ.

ദാനിയേൽ 10:1

പാര്‍സിരാജാവായ കോരെശിന്റെ മൂന്നാം ആണ്ടില്‍ ബേല്‍ത്ത് ശസ്സര്‍ എന്നു പേരുള്ള ദാനീയേലിന്നു ഒരു കാര്യം വെളിപ്പെട്ടു; ആ കാര്യം സത്യവും മഹാകഷ്ടമുള്ളതും ആയിരുന്നു; അവന്‍ ആ കാര്യം ചിന്തിച്ചു ദര്‍ശനത്തിന്നു ശ്രദ്ധവെച്ചു.

ദാനിയേൽ 11:23

ആരെങ്കിലും അവനോടു സഖ്യത ചെയ്താല്‍ അവന്‍ വഞ്ചന പ്രവര്‍ത്തിക്കും; അവന്‍ പുറപ്പെട്ടു അല്പം പടജ്ജനവുമായി വന്നു ജയം പ്രാപിക്കും.

ദാനിയേൽ 11:25

അവന്‍ ഒരു മഹാസൈന്യത്തോടു കൂടെ തെക്കെദേശത്തിലെ രാജാവിന്റെ നേരെ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കെദേശത്തിലെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ യുദ്ധത്തിന്നു പുറപ്പെടും; എങ്കിലും അവര്‍ അവന്റെ നേരെ ഉപായം പ്രയോഗിക്കകൊണ്ടു അവന്‍ ഉറെച്ചു നില്‍ക്കയില്ല.

പ്രവൃത്തികൾ 17:26

ഭൂതലത്തില്‍ എങ്ങു കുടിയിരിപ്പാന്‍ അവന്‍ ഒരുത്തനില്‍നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു.

ഗലാത്യർ 4:2

പിതാവു നിശ്ചയിച്ച അവധിയോളം രക്ഷകന്മാര്‍ക്കും ഗൃഹവിചാരകന്മാര്‍ക്കും കീഴ്പെട്ടവനത്രേ എന്നു ഞാന്‍ പറയുന്നു.

Interlinear

Choose Theme