ആരെങ്കിലും അവനോടു സഖ്യത ചെയ്താല്‍ അവന്‍ വഞ്ചന പ്രവര്‍ത്തിക്കും; അവന്‍ പുറപ്പെട്ടു അല്പം പടജ്ജനവുമായി വന്നു ജയം പ്രാപിക്കും.
Cross references
തങ്ങളുടെ സഹോദരിയായ ദീനയെ ഇവന്‍ വഷളാക്കിയതുകൊണ്ടു യാക്കോബിന്റെ പുത്രന്മാര്‍ ശെഖേമിനോടും അവന്റെ അപ്പനായ ഹമോരിനോടും സംസാരിച്ചു കപടമായി ഉത്തരം പറഞ്ഞതു:ന്ന കാര്യം ഞങ്ങള്‍ക്കു പാടുള്ളതല്ല; അതു ഞങ്ങള്‍ക്കു അവമാനമാകുന്നു. എങ്കിലും ഒന്നു ചെയ്താല്‍ ഞങ്ങള്‍ സമ്മതിക്കാം.
ചതിവു ചെയ്യുന്നവനെ, മൂര്‍ച്ചയുള്ള ക്ഷൌരക്കത്തിപോലെ നിന്റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.
ദുഷ്ടന്‍ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും.
രാജസന്തതിയില്‍ ഒരുത്തനെ അവന്‍ എടുത്തു അവനുമായി ഒരു ഉടമ്പടി ചെയ്തു അവനെക്കൊണ്ടു സത്യം ചെയ്യിച്ചു;
അവന്റെ അധികാരം വലുതായിരിക്കും; സ്വന്ത ശക്തിയാല്‍ അല്ലതാനും; അവന്‍ അതിശയമാംവണ്ണം നാശം പ്രവര്‍ത്തിക്കയും കൃതാര്‍ത്ഥനായി അതു അനുഷ്ഠിക്കയും പലരെയും വിശുദ്ധ ജനത്തെയും നശിപ്പിക്കയും ചെയ്യും.
അവന്‍ നയബുദ്ധിയാല്‍ തന്റെ ഉപായം സാധിപ്പിക്കയും സ്വഹൃദയത്തില്‍ വമ്പു ഭാവിച്ചു, നിശ്ചിന്തയോടെയിരിക്കുന്ന പലരെയും നശിപ്പിക്കയും കര്‍ത്താധികര്‍ത്താവിനോടു എതിര്‍ത്തുനിന്നു കൈ തൊടാതെ തകര്‍ന്നുപോകയും ചെയ്യും.
അവര്‍ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുര്‍ബ്ബുദ്ധിയും നിറഞ്ഞവര്‍; അസൂയ, കുല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവര്‍,
എന്നാല്‍ സര്‍പ്പം ഹവ്വയെ ഉപായത്താല്‍ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിര്‍മ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.
അധര്‍മ്മമൂര്‍ത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവര്‍ക്കും സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും;