Home Bibles ദാനിയേൽ 11:28 · മലയാളം ബൈബിൾ
ദാനിയേൽ 11:28 · മലയാളം ബൈബിൾ

പിന്നെ അവന്‍ വളരെ സമ്പത്തോടുംകൂടെ സ്വദേശത്തേക്കു മടങ്ങിപ്പോകും; അവന്‍ വിശുദ്ധ നിയമത്തിന്നു വിരോധമായി മനോഗതം വെച്ചു, അതു അനുഷ്ഠിച്ചു സ്വദേശത്തേക്കു മടങ്ങിപ്പോകും.

Cross references

ദാനിയേൽ 8:12

അതിക്രമം ഹേതുവായി നിരന്തരഹോമയാഗത്തിന്നെതിരായി ഒരു സേവ നിയമിക്കപ്പെടും; അതു സത്യത്തെ നിലത്തു തള്ളിയിടുകയും കാര്യം നടത്തി സാധിപ്പിക്കയും ചെയ്യും.

ദാനിയേൽ 8:24

അവന്റെ അധികാരം വലുതായിരിക്കും; സ്വന്ത ശക്തിയാല്‍ അല്ലതാനും; അവന്‍ അതിശയമാംവണ്ണം നാശം പ്രവര്‍ത്തിക്കയും കൃതാര്‍ത്ഥനായി അതു അനുഷ്ഠിക്കയും പലരെയും വിശുദ്ധ ജനത്തെയും നശിപ്പിക്കയും ചെയ്യും.

ദാനിയേൽ 11:22

പ്രാളയതുല്യമായ സൈന്യങ്ങളും നിയമത്തിന്റെ പ്രഭുവും കൂടെ അവന്റെ മുമ്പില്‍ പ്രവഹിക്കപ്പെട്ടു തകര്‍ന്നുപോകും.

ദാനിയേൽ 11:30

കിത്തീംകപ്പലുകള്‍ അവന്റെ നേരെ വരും; അതുകൊണ്ടു അവന്‍ വ്യസനിച്ചു മടങ്ങിച്ചെന്നു, വിശുദ്ധനിയമത്തിന്നു നേരെ ക്രുദ്ധിച്ചു പ്രവര്‍ത്തിക്കും; അവന്‍ മടങ്ങിച്ചെന്നു വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും.

പ്രവൃത്തികൾ 3:25

“ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയില്‍ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കള്‍ നിങ്ങള്‍ തന്നേ.

Interlinear

Choose Theme