Home Bibles പ്രവൃത്തികൾ 9:35 · മലയാളം ബൈബിൾ
പ്രവൃത്തികൾ 9:35 · മലയാളം ബൈബിൾ

ലുദ്ദയിലും ശാരോനിലും പാര്‍ക്കുംന്നവര്‍ എല്ലാവരും അവനെ കണ്ടു കര്‍ത്താവിങ്കലേക്കു തിരിഞ്ഞു.

Cross references

ആവർത്തനം 4:30

നീ ക്ളേശത്തിലാകയും ഇവ ഒക്കെയും നിന്റെ മേല്‍ വരികയും ചെയ്യുമ്പോള്‍ നീ ഭാവികാലത്തു നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു അവന്റെ വാക്കു അനുസരിക്കും.

1 ദിനവൃത്താന്തം 5:16

അവര്‍ ഗിലെയാദിലെ ബാശാനിലും അതിന്നുള്‍പ്പെട്ട പട്ടണങ്ങളിലും അവരുടെ അതിരുകളോളം ശാരോനിലെ എല്ലാപുല്പുറങ്ങളിലും പാര്‍ത്തു.

1 ദിനവൃത്താന്തം 27:29

ശാരോനില്‍ മേയുന്ന നാല്‍ക്കാലികള്‍ക്കു ശാരോന്യനായ ശിത്രായിയും താഴ്വരയിലെ നാല്‍ക്കാലികള്‍ക്കു അദായിയുടെ മകനായ ശാഫാത്തും മേല്‍വിചാരകര്‍.

സങ്കീർത്തനങ്ങൾ 22:27

ഭൂമിയുടെ അറുതികള്‍ ഒക്കെയും ഔര്‍ത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും.

സങ്കീർത്തനങ്ങൾ 110:3

നിന്റെ ബലമുള്ള ചെങ്കോല്‍ യഹോവ സീയോനില്‍നിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.

യേശയ്യാവ് 31:6

യിസ്രായേല്‍മക്കളേ, നിങ്ങള്‍ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്റെ അടുക്കലേക്കു തിരിവിന്‍ .

യേശയ്യാവ് 33:9

ദേശം ദുഃഖിച്ചു ക്ഷയിക്കുന്നു; ലെബാനോന്‍ ലജ്ജിച്ചു വാടിപ്പോകുന്നു; ശാരോന്‍ മരുഭൂമിപോലെ ആയിരിക്കുന്നു; ബാശാനും കര്‍മ്മേലും ഇലപൊഴിക്കുന്നു.

യേശയ്യാവ് 35:2

അതു മനോഹരമായി പൂത്തു ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും; ലെബാനോന്റെ മഹത്വവും കര്‍മ്മേലിന്റെയും ശാരോന്റെയും ശോഭയും അതിന്നു കൊടുക്കപ്പെടും; അവര്‍ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും.

യേശയ്യാവ് 65:10

എന്നെ അന്‍ വേഷിച്ചിട്ടുള്ള എന്റെ ജനത്തിന്നായി ശാരോന്‍ ആടുകള്‍ക്കു മേച്ചല്‍ പുറവും ആഖോര്‍‍താഴ്വര കന്നുകാലികള്‍ക്കു കിടപ്പിടവും ആയിരിക്കും

യേശയ്യാവ് 66:8

ഈവക ആര്‍‍ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആര്‍‍ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? സീയോനോ നോവുകിട്ടിയ ഉടന്‍ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു

വിലാപങ്ങൾ 3:40

നാം നമ്മുടെ നടുപ്പു ആരാഞ്ഞു ശോധനചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക.

ഹോശേയ 12:6

അതുകൊണ്ടു നീ നിന്റെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങി വരിക; ദയയും ന്യായവും പ്രമാണിച്ചു, ഇടവിടാതെ നിന്റെ ദൈവത്തിന്നായി കാത്തു കൊണ്ടിരിക്ക.

ഹോശേയ 14:2

നിങ്ങള്‍ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കല്‍ മടങ്ങിച്ചെന്നു അവനോടുസകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ അധരാര്‍പ്പണമായ കാളകളെ അര്‍പ്പിക്കും;

യോവേൽ 2:13

വിസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിന്‍ ; അവന്‍ കൃപയും കരുണയും ദീര്‍ഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവന്‍ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിക്കും.

ലൂക്കോസ് 1:16

അവന്‍ യിസ്രായേല്‍മക്കളില്‍ പലരെയും അവരുടെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുവരുത്തും.

പ്രവൃത്തികൾ 4:4

എന്നാല്‍ വചനം കേട്ടവരില്‍ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.

പ്രവൃത്തികൾ 5:12

അപ്പൊസ്തലന്മാരുടെ കയ്യാല്‍ ജനത്തിന്റെ ഇടയില്‍ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവര്‍ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തില്‍ കൂടിവരിക പതിവായിരുന്നു.

പ്രവൃത്തികൾ 6:7

ദൈവവചനം പരന്നു, യെരൂശലേമില്‍ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തിര്‍ന്നു.

പ്രവൃത്തികൾ 9:42

ഇതു യോപ്പയില്‍ എങ്ങും പ്രസിദ്ധമായി,

പ്രവൃത്തികൾ 11:21

കര്‍ത്താവിന്റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം വിശ്വസിച്ചു കര്‍ത്താവിങ്കലേക്കു തിരിഞ്ഞു.

പ്രവൃത്തികൾ 15:19

ആകയാല്‍ ജാതികളില്‍നിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ

പ്രവൃത്തികൾ 19:10

അതു രണ്ടു സംവത്സരത്തോളം നടക്കയാല്‍ ആസ്യയില്‍ പാര്‍ക്കുംന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കര്‍ത്താവിന്റെ വചനം കേള്‍പ്പാന്‍ ഇടയായി.

പ്രവൃത്തികൾ 19:20

ഇങ്ങനെ കര്‍ത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.

പ്രവൃത്തികൾ 26:18

അവര്‍ക്കും പാപമോചനവും എന്നിലുള്ള വിശ്വാസത്താല്‍ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയില്‍ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളില്‍നിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തില്‍ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാന്‍ ഇപ്പോള്‍ നിന്നെ അവരുടെ അടുക്കല്‍ അയക്കുന്നു എന്നു കല്പിച്ചു.

2 കൊരിന്ത്യർ 3:16

കര്‍ത്താവിങ്കലേക്കു തിരിയുമ്പോള്‍ മൂടുപടം നീങ്ങിപ്പോകും.

1 തെസ്സലോനിക്ക്യർ 1:9

ഞങ്ങള്‍ക്കു നിങ്ങളുടെ അടുക്കല്‍ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍പ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തില്‍നിന്നു നമ്മെ വിടുവിക്കുന്നവനുമായ യേശു സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്നതു കാത്തിരിപ്പാനും നിങ്ങള്‍ വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലേക്കു എങ്ങനെ തിരിഞ്ഞുവന്നു എന്നും അവര്‍ തന്നെ പറയുന്നു.

Interlinear

Choose Theme