Home Bibles പ്രവൃത്തികൾ 19:10 · മലയാളം ബൈബിൾ
പ്രവൃത്തികൾ 19:10 · മലയാളം ബൈബിൾ

അതു രണ്ടു സംവത്സരത്തോളം നടക്കയാല്‍ ആസ്യയില്‍ പാര്‍ക്കുംന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കര്‍ത്താവിന്റെ വചനം കേള്‍പ്പാന്‍ ഇടയായി.

Cross references

പ്രവൃത്തികൾ 16:6

അവര്‍ ആസ്യയില്‍ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാല്‍ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു,

പ്രവൃത്തികൾ 18:4

എന്നാല്‍ ശബ്ബത്ത് തോറും അവന്‍ പള്ളിയില്‍ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു.

പ്രവൃത്തികൾ 18:11

ഗല്ലിയോന്‍ അഖായയില്‍ ദേശഅധിപതിയായി വാഴുമ്പോള്‍ യെഹൂദന്മാര്‍ പൌലൊസിന്റെ നേരെ ഒരുമനപ്പെട്ടു എഴുന്നേറ്റു, അവനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടു ചെന്നു

പ്രവൃത്തികൾ 19:8

പിന്നെ അവന്‍ പള്ളിയില്‍ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു.

പ്രവൃത്തികൾ 19:22

തനിക്കു ശുശ്രൂഷ ചെയ്യുന്നവരില്‍ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്കു അയച്ചിട്ടു താന്‍ കുറെക്കാലം ആസ്യയില്‍ താമസിച്ചു.

പ്രവൃത്തികൾ 19:26

എന്നാല്‍ ഈ പൌലൊസ് എന്നവന്‍ കയ്യാല്‍ തീര്‍ത്തതു ദേവന്മാര്‍ അല്ല എന്നു പറഞ്ഞുകൊണ്ടു എഫെസൊസില്‍ മാത്രമല്ല, മിക്കവാറും ആസ്യയില്‍ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു എന്നു നിങ്ങള്‍ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.

പ്രവൃത്തികൾ 20:18

അവര്‍ അവന്റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ അവരോടു പറഞ്ഞതു

പ്രവൃത്തികൾ 20:20

കര്‍ത്താവിനെ സേവിച്ചു വന്നു എന്നും പ്രായോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയക്കയും ഉപദേശിക്കയും ചെയ്തു എന്നും

പ്രവൃത്തികൾ 20:31

അതു കൊണ്ടു ഉണര്‍ന്നിരിപ്പിന്‍ ; ഞാന്‍ മൂന്നു സംവത്സരം രാപ്പകല്‍ ഇടവിടാതെ കണ്ണുനീര്‍ വാര്‍ത്തുംകൊണ്ടു ഔരോരുത്തന്നു ബുദ്ധിപറഞ്ഞുതന്നതു ഔര്‍ത്തുകൊള്‍വിന്‍ .

റോമർ 1:16

സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനവന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.

റോമർ 10:12

യെഹൂദന്‍ എന്നും യവനന്‍ എന്നും വ്യത്യാസമില്ല; എല്ലാവര്‍ക്കും കര്‍ത്താവു ഒരുവന്‍ തന്നേ; അവന്‍ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവര്‍ക്കും നല്‍കുവാന്തക്കവണ്ണം സമ്പന്നന്‍ ആകുന്നു.

റോമർ 10:18

എന്നാല്‍ യിസ്രായേല്‍ ഗ്രഹിച്ചില്ലയോ എന്നു ഞാന്‍ ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ടു ഞാന്‍ നിങ്ങള്‍ക്കു എരിവു വരുത്തും; മൂഡജാതിയെക്കൊണ്ടു നിങ്ങള്‍ക്കു കോപം ജനിപ്പിക്കും” എന്നു ഒന്നാമതു മോശെ പറയുന്നു.

1 കൊരിന്ത്യർ 1:22

യെഹൂദന്മാര്‍ അടയാളം ചോദിക്കയും യവനന്മാര്‍ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;

ഗലാത്യർ 3:28

അതില്‍ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങള്‍ എല്ലാവരും ക്രിസ്തു യേശുവില്‍ ഒന്നത്രേ.

കൊലോസ്യർ 3:11

അതില്‍ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചര്‍മ്മവും എന്നില്ല, ബര്‍ബ്ബരന്‍ , ശകന്‍ , ദാസന്‍ , സ്വതന്ത്രന്‍ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.

2 തിമോത്തെയോസ് 1:15

ആസ്യക്കാര്‍ എല്ലാവരും എന്നെ വിട്ടുപൊയക്ക്ളഞ്ഞു എന്നു നീ അറിയുന്നുവല്ലോ; ഫുഗലൊസും ഹെര്‍മ്മെഗനേസും ആ കൂട്ടത്തില്‍ ഉള്ളവര്‍ ആകുന്നു.

1 പത്രോസ് 1:1

യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രൊസ് പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാര്‍ക്കുംന്ന പരദേശികളും

വെളിപ്പാട് 1:4

യോഹന്നാന്‍ ആസ്യയിലെ ഏഴു സഭകള്‍ക്കും എഴുതുന്നതുഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കല്‍ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കല്‍നിന്നും

വെളിപ്പാട് 1:11

നീ കാണുന്നതു ഒരു പുസ്തകത്തില്‍ എഴുതി എഫെസൊസ്, സ്മുര്‍ന്നാ; പെര്‍ഗ്ഗമൊസ്, തുയഥൈര, സര്‍ദ്ദീസ്, ഫിലദെല്‍ഫ്യ, ലവൊദിക്ക്യാ എന്ന ഏഴു സഭകള്‍ക്കും അയക്കുക എന്നിങ്ങനെ കാഹളത്തിന്നൊത്ത ഒരു മഹാനാദം എന്റെ പുറകില്‍ കേട്ടു.

Interlinear

Choose Theme