ദാവീദ് ആളയച്ചു ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവള്‍ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു.
Cross references
മാഖാത്യന്റെ മകനായ അഹശ്ബായിയുടെ മകന്‍ എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്റെ മകന്‍ എലീയാം,
ഹിത്യന്‍ ഊരീയാവു ഇങ്ങനെ ആകെ മുപ്പത്തേഴുപേര്‍.
യെരൂശലേമില്‍വെച്ചു അവന്നു ജനിച്ചവരാവിതുഅമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാന്‍ ,
ഹിത്യനായ ഊരീയാവു, അഹ്ളായിയുടെ മകന്‍ സാബാദ്, രൂബേന്യരുടെ സേനാപതിയും
അവളുടെ സൌന്ദര്യത്തെ നിന്റെ ഹൃദയത്തില്‍ മോഹിക്കരുതു; അവള്‍ കണ്ണിമകൊണ്ടു നിന്നെ വശീകരിക്കയുമരുതു.
തീറ്റിത്തടിപ്പിച്ച കുതിരകളെപ്പോലെ അവര്‍ മദിച്ചുനടന്നു, ഔരോരുത്തന്‍ താന്താന്റെ കൂട്ടുകാരന്റെ ഭാര്യയെ നോക്കി ചിറാലിക്കുന്നു.
അവര്‍ പതിയിരിക്കുന്ന സമയത്തു തങ്ങളുടെ ഹൃദയത്തെ അപ്പക്കൂടുപോലെ ഒരുക്കിയിരിക്കുന്നു; അവരുടെ അപ്പക്കാരന്‍ രാത്രി മുഴുവനും ഉറങ്ങുന്നു; രാവിലെ അതു ജ്വലിക്കുന്ന തീപോലെ കത്തുന്നു.
ഔരോരുത്തന്‍ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താല്‍ ആകര്‍ഷിച്ചു വശീകരിക്കപ്പെടുകയാല്‍ ആകുന്നു.