അമ്മോന്യരും പുറപ്പെട്ടു പട്ടണവാതില്‍ക്കല്‍ പടെക്കു അണിനിരന്നു; എന്നാല്‍ സോബയിലെയും രെഹോബിലെയും അരാമ്യരും തോബ്യരും മാഖ്യരും തനിച്ചു വെളിന്‍ പ്രദേശത്തായിരുന്നു.
Cross references
അങ്ങനെ അവര്‍ കയറിപ്പോയി, സീന്‍ മരുഭൂമിമുതല്‍ ഹാമാത്തിന്നുപോകുന്ന വഴിയായി രഹോബ്വരെ ദേശത്തെ ശോധനചെയ്തു.
പിന്നെ ആ അതിര്‍ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ ആ അതിര്‍ ഹോസയിലേക്കു തിരിഞ്ഞു സക്സീബ് ദേശത്തു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു.
ആശേര്‍ അക്കോവിലും സീദോനിലും അഹ്ളാബിലും അക്സീബിലും ഹെല്‍ബയിലും അഫീക്കിലും രെഹോബിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല.
തങ്ങള്‍ ദാവീദിന്നു വെറുപ്പുള്ളവരായ്തീര്‍ന്നു എന്നു അമ്മോന്യര്‍ കണ്ടപ്പോള്‍ അവര്‍ ആളയച്ചു ബേത്ത്-രെഹോബിലെ അരാമ്യരില്‍നിന്നും സോബയിലെ അരാമ്യരില്‍നിന്നും ഇരുപതിനായിരം കാലാളുകളെയും ആയിരംപേരുമായി മാഖാരാജാവിനെയും തോബില്‍നിന്നു പന്തീരായിരംപേരെയും കൂലിക്കു വരുത്തി.
അവര്‍ മുപ്പത്തീരായിരം രഥങ്ങളെയും മയഖാരാജാവിനെയും അവന്റെ പടജ്ജനത്തെയും കൂലിക്കു വാങ്ങി; അവര്‍ വന്നു മെദേബെക്കു മുമ്പില്‍ പാളയമിറങ്ങി; അമ്മോന്യരും അവരുടെ പട്ടണങ്ങളില്‍നിന്നു വന്നുകൂടി പടെക്കു പുറപ്പെട്ടു.