തന്റെ മുമ്പിലും പിമ്പിലും പടനിരന്നിരിക്കുന്നു എന്നു കണ്ടപ്പോള്‍ യോവാബ് യിസ്രായേലിന്റെ സകലവീരന്മാരില്‍നിന്നും ഒരു കൂട്ടത്തെ തിരഞ്ഞെടുത്തു അരാമ്യരുടെ നേരെ അണിനിരത്തി.
Cross references
പതിയിരിപ്പുകാര്‍ പട്ടണം പിടിച്ചു. പട്ടണത്തിലെ പുക മേലോട്ടു പൊങ്ങുന്നു എന്നു യോശുവയും എല്ലായിസ്രായേലും കണ്ടപ്പോള്‍ മടങ്ങിവന്നു പട്ടണക്കാരെ വെട്ടി.
അവര്‍ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു മരുഭൂമിയിലേക്കുള്ള വഴിക്കു തിരിഞ്ഞു; പട അവരെ പിന്തുടര്‍ന്നു; പട്ടണങ്ങളില്‍നിന്നുള്ളവരെ അവര്‍ അതതിന്റെ മദ്ധ്യേവെച്ചു സംഹരിച്ചു.
ദാവീദ് ജനത്തില്‍ മൂന്നില്‍ ഒരു പങ്കു യോവാബിന്റെ കൈക്കീഴും മൂന്നില്‍ ഒരു പങ്കു സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായിയുടെ കൈക്കീഴും മൂന്നില്‍ ഒരു പങ്കു ഗിത്യനായ ഇത്ഥായിയുടെ കൈക്കീഴും അയച്ചുഞാനും നിങ്ങളോടുകൂടെ വരും എന്നു രാജാവു ജനത്തോടു പറഞ്ഞു.
യെഹൂദ്യര്‍ തിരിഞ്ഞുനോക്കിയപ്പോള്‍ പട മുമ്പിലും പുറകിലും കണ്ടു, യഹോവയോടു നിലവിളിച്ചു പുരോഹിതന്മാര്‍ കാഹളം ഊതി, യെഹൂദാപുരുഷന്മാര്‍ ആര്‍ത്തുവിളിച്ചു.