അങ്ങനെ അവര്‍ കയറിപ്പോയി, സീന്‍ മരുഭൂമിമുതല്‍ ഹാമാത്തിന്നുപോകുന്ന വഴിയായി രഹോബ്വരെ ദേശത്തെ ശോധനചെയ്തു.
Cross references
അനന്തരം യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും ഒന്നാം മാസം സീന്‍ മരുഭൂമിയില്‍ എത്തി, ജനം കാദേശില്‍ പാര്‍ത്തു; അവിടെ വെച്ചു മിര്‍യ്യാം മരിച്ചു; അവിടെ അവളെ അടക്കം ചെയ്തു.
സഭയുടെ കലഹത്തിങ്കല്‍ നിങ്ങള്‍ സീന്‍ മരുഭൂമിയില്‍വെച്ചു അവര്‍ കാണ്‍കെ വെള്ളത്തിന്റെ കാര്യത്തില്‍ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ടു തന്നേ. സീന്‍ മരുഭൂമിയില്‍ കാദേശിലെ കലഹജലം അതു തന്നേ.
എസ്യോന്‍ -ഗേബെരില്‍നിന്നു പുറപ്പെട്ടു സീന്‍ മരുഭൂമിയില്‍ പാളയമിറങ്ങി. അതാകുന്നു കാദേശ്.
തെക്കെ ഭാഗം സീന്‍ മരുഭൂമിതുടങ്ങി എദോമിന്റെ വശത്തുകൂടിയായിരിക്കേണം; നിങ്ങളുടെ തെക്കെ അതിര്‍ കിഴക്കു ഉപ്പുകടലിന്റെ അറ്റം തുടങ്ങി ആയിരിക്കേണം.
ഹോര്‍പര്‍വ്വതംമുതല്‍ ഹമാത്ത്വരെ അതിരാക്കേണം. സെദാദില്‍ ആ അതിര്‍ അവസാനിക്കേണം;
നിങ്ങള്‍ സീന്‍ മരുഭൂമിയില്‍ കാദേശിലെ കലഹജലത്തിങ്കല്‍ യിസ്രായേല്‍മക്കളുടെ മദ്ധ്യേവെച്ചു എന്നോടു അകൃത്യം ചെയ്കകൊണ്ടും യിസ്രായേല്‍മക്കളുടെ മദ്ധ്യേവെച്ചു എന്നെ ശുദ്ധീകരിക്കായ്കകൊണ്ടുംതന്നേ.
സീദോന്യര്‍ക്കുംള്ള മെയാരയും ഗിബെല്യരുടെ ദേശവും കിഴക്കു ഹെര്‍മ്മോന്‍ പര്‍വ്വതത്തിന്റെ അടിവരാത്തിലെ ബാല്‍-ഗാദ് മുതല്‍ ഹമാത്തിലേക്കു തിരിയുന്ന സ്ഥലംവരെയുള്ള ലെബാനോന്‍ ഒക്കെയും;
യെഹൂദാമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഔഹരി തെക്കെദേശത്തിന്റെ തെക്കെ അറ്റത്തു എദോമിന്റെ അതിരായ സീന്‍ മരുഭൂമിവരെ തന്നേ.
യിസ്രായേലിന്നു ജനിച്ച തങ്ങളുടെ പിതാവായ ദാന്റെ പേരിന്‍ പ്രകാരം നഗരത്തിന്നു ദാന്‍ എന്നു പേരിടുകയും ചെയ്തു; പണ്ടു ആ പട്ടണത്തിന്നു ലയീശ് എന്നു പേര്‍ ആയിരുന്നു.
ദാവീദ് ഹദദേസെരിന്റെ സര്‍വ്വസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത്രാജാവായ തോയി കേട്ടപ്പോള്‍
നിങ്ങള്‍ കല്നെക്കു ചെന്നു നോക്കുവിന്‍ ; അവിടെ നിന്നു മഹതിയായ ഹമാത്തിലേക്കു പോകുവിന്‍ ; ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലുവിന്‍ ; അവ ഈ രാജ്യങ്ങളെക്കാള്‍ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാള്‍ വിസ്താരമുള്ളതോ?