പിന്നെ അവന്‍ അകത്തു കടന്നു യജമാനന്റെ മുമ്പില്‍നിന്നു. എന്നാറെ എലീശാ അവനോടുഗേഹസിയേ, നീ എവിടെ പോയിരുന്നു എന്നു ചോദിച്ചു. അടിയന്‍ എങ്ങും പോയില്ല എന്നു അവന്‍ പറഞ്ഞു.
Cross references
വെയിലാറിയപ്പോള്‍ യഹോവയായ ദൈവം തോട്ടത്തില്‍ നടക്കുന്ന ഒച്ച അവര്‍ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാന്‍ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയില്‍ ഒളിച്ചു.
യഹോവയായ ദൈവം മനുഷ്യനെ വിളിച്ചുനീ എവിടെ എന്നു ചോദിച്ചു.
പിന്നെ യഹോവ കയീനോടുനിന്റെ അനുജനായ ഹാബെല്‍ എവിടെ എന്നു ചോദിച്ചതിന്നുഞാന്‍ അറിയുന്നില്ല; ഞാന്‍ എന്റെ അനുജന്റെ കാവല്‍ക്കാരനോ എന്നു അവന്‍ പറഞ്ഞു.
സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന്നു അവള്‍ഞാന്‍ എന്റെ യജമാനത്തി സാറായിയെ വിട്ടു ഔടിപ്പോകയാകുന്നു എന്നു പറഞ്ഞു.
ശൌലിന്റെ ഇളയപ്പന്‍ അവനോടും അവന്റെ ഭൃത്യനോടുംനിങ്ങള്‍ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ തിരയുവാന്‍ പോയിരുന്നു; അവയെ കാണായ്കയാല്‍ ഞങ്ങള്‍ ശമൂവേലിന്റെ അടുക്കല്‍ പോയി എന്നു അവന്‍ പറഞ്ഞു.
അതിന്നു അവന്‍ സുഖം തന്നേ; ഇപ്പോള്‍ തന്നേ പ്രവാചകശിഷ്യന്മാരില്‍ രണ്ടു യൌവനക്കാര്‍ എഫ്ര്യയീംമലനാട്ടില്‍നിന്നു എന്റെ അടുക്കല്‍ വന്നിരിക്കുന്നു; അവര്‍ക്കും ഒരു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും തരേണമേ എന്നു പറവാന്‍ എന്റെ യജമാനന്‍ എന്നെ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.
എന്നാല്‍ യെശയ്യാപ്രവാചകന്‍ ഹിസ്കീയാരാജാവിന്റെ അടുക്കല്‍ വന്നു അവനോടുഈ പുരുഷന്മാര്‍ എന്തു പറഞ്ഞു? അവര്‍ എവിടെ നിന്നു നിന്റെ അടുക്കല്‍ വന്നു എന്നു ചോദിച്ചതിന്നു ഹിസ്കീയാവുഅവര്‍ ദൂരദേശത്തുനിന്നു, ബാബേലില്‍നിന്നു വന്നു എന്നു പറഞ്ഞു.
വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നേ. അവള്‍ തിന്നു വായ് തുടെച്ചിട്ടു ഞാന്‍ ഒരു ദോഷവും ചെയ്തിട്ടില്ലെന്നു പറയുന്നു.
സംഘം കൂടിവരുന്നതുപോലെ അവര്‍ നിന്റെ അടുക്കല്‍വന്നു എന്റെ ജനമായിട്ടു നിന്റെ മുമ്പില്‍ ഇരുന്നു നിന്റെ വചനങ്ങളെ കേള്‍ക്കുന്നു; എന്നാല്‍ അവര്‍ അവയെ ചെയ്യുന്നില്ല; വായ്കൊണ്ടു അവര്‍ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, ദുരാഗ്രഹത്തെ പിന്തുടരുന്നു.
നിങ്ങള്‍ എന്തു തരും? ഞാന്‍ അവനെ കാണിച്ചുതരാം എന്നു പറഞ്ഞുഅവര്‍ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു.
അവര്‍ ഭക്ഷിക്കുമ്പോള്‍ അവന്‍“നിങ്ങളില്‍ ഒരുവന്‍ എന്നെ കാണിച്ചുകൊടുക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
അത്താഴം ആയപ്പോള്‍ പിശാചു, ശിമോന്റെ മകനായ യൂദാ ഈസ്കര്‍യോത്തവിന്റെ ഹൃദയത്തില്‍ അവനെ കാണിച്ചുകൊടുപ്പാന്‍ തോന്നിച്ചിരുന്നു;
ഞാന്‍ അപ്പഖണ്ഡംമുക്കി കൊടുക്കുന്നവന്‍ തന്നേ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോന്‍ ഈസ്കര്‍യ്യോത്താവിന്റെ മകനായ യൂദെക്കു കൊടുത്തു.
അപ്പോള്‍ പത്രൊസ്അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയില്‍ കുറെ എടുത്തുവെപ്പാനും സാത്താന്‍ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?