ശൌലിന്റെ ഇളയപ്പന്‍ അവനോടും അവന്റെ ഭൃത്യനോടുംനിങ്ങള്‍ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ തിരയുവാന്‍ പോയിരുന്നു; അവയെ കാണായ്കയാല്‍ ഞങ്ങള്‍ ശമൂവേലിന്റെ അടുക്കല്‍ പോയി എന്നു അവന്‍ പറഞ്ഞു.
Cross references
ശൌലിന്റെ അപ്പനായ കീശിന്റെ കഴുതകള്‍ കാണാതെപോയിരുന്നു. കീശ് തന്റെ മകനായ ശൌലിനോടുനീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ടു ചെന്നു കഴുതകളെ അന്വേഷിക്ക എന്നു പറഞ്ഞു.
ശൌല്‍ ഭൃത്യനോടുനല്ലതു; വരിക, നമുക്കു പോകാം എന്നു പറഞ്ഞു. അങ്ങനെ അവര്‍ ദൈവപുരുഷന്‍ താമസിച്ചുവന്ന പട്ടണത്തിലേക്കു പോയി.
ശൌലിന്റെ ഭാര്യെക്കു അഹീനോവം എന്നു പേര്‍ ആയിരുന്നു; അവള്‍ അഹീമാസിന്റെ മകള്‍. അവന്റെ സേനാധിപതിക്കു അബ്നേര്‍ എന്നു പേര്‍; അവന്‍ ശൌലിന്റെ ഇളയപ്പനായ നേരിന്റെ മകന്‍ ആയിരുന്നു.
പിന്നെ അവന്‍ അകത്തു കടന്നു യജമാനന്റെ മുമ്പില്‍നിന്നു. എന്നാറെ എലീശാ അവനോടുഗേഹസിയേ, നീ എവിടെ പോയിരുന്നു എന്നു ചോദിച്ചു. അടിയന്‍ എങ്ങും പോയില്ല എന്നു അവന്‍ പറഞ്ഞു.