Home Bibles ഉല്പത്തി 3:8 · മലയാളം ബൈബിൾ
ഉല്പത്തി 3:8 · മലയാളം ബൈബിൾ

വെയിലാറിയപ്പോള്‍ യഹോവയായ ദൈവം തോട്ടത്തില്‍ നടക്കുന്ന ഒച്ച അവര്‍ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാന്‍ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയില്‍ ഒളിച്ചു.

Cross references

ഉല്പത്തി 3:10

തോട്ടത്തില്‍ നിന്റെ ഒച്ച കേട്ടിട്ടു ഞാന്‍ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവന്‍ പറഞ്ഞു.

ആവർത്തനം 4:33

ഏതൊരു ജാതിയെങ്കിലും നീ കേട്ടതുപോലെ തീയുടെ നടുവില്‍ നിന്നു സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം കേള്‍ക്കയും ജീവനോടിരിക്കയും ചെയ്തിട്ടുണ്ടോ?

ആവർത്തനം 5:25

ആകയാല്‍ ഞങ്ങള്‍ എന്തിന്നു മരിക്കുന്നു? ഈ മഹത്തായ തീക്കു ഞങ്ങള്‍ ഇരയായ്തീരും; ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടാല്‍ ഞങ്ങള്‍ മരിച്ചുപോകും.

ആവർത്തനം 23:14

നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്കു ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്കല്‍ വൃത്തികേടു കണ്ടിട്ടു അവന്‍ നിന്നെ വിട്ടകലാതിരിപ്പാന്‍ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.

യോബ് 22:14

കാണാതവണ്ണം മേഘങ്ങള്‍ അവന്നു മറ ആയിരിക്കുന്നു; ആകാശമണ്ഡലത്തില്‍ അവന്‍ ഉലാവുന്നു എന്നു പറയുന്നു.

യോബ് 31:33

ഞാന്‍ ആദാമിനെപ്പോലെ എന്റെ ലംഘനം മൂടി എന്റെ അകൃത്യം മാര്‍വ്വിടത്തു മറെച്ചുവെച്ചെങ്കില്‍,

യോബ് 34:21

അവന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിന്മേല്‍ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവന്‍ കാണുന്നു.

യോബ് 38:1

അനന്തരം യഹോവ ചുഴലിക്കാറ്റില്‍ നിന്നു ഇയ്യോബിനോടു ഉത്തരം അരുളിച്ചെയ്തതെന്തെന്നാല്‍

സങ്കീർത്തനങ്ങൾ 139:1

സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.

സദൃശവാക്യങ്ങൾ 15:3

യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.

ആമോസ് 9:2

അവര്‍ പാതാളത്തില്‍ തുരന്നുകടന്നാലും അവിടെനിന്നു എന്റെ കൈ അവരെ പിടിക്കും; അവര്‍ ആകാശത്തിലേക്കു കയറിപ്പോയാലും അവിടെനിന്നു ഞാന്‍ അവരെ ഇറക്കും.

യോനാ 1:3

എന്നാല്‍ യോനാ യഹോവയുടെ സന്നിധിയില്‍നിന്നു തര്‍ശീശിലേക്കു ഔടിപ്പോകേണ്ടതിന്നു പുറപ്പെട്ടു യാഫോവിലേക്കു ചെന്നു, തര്‍ശീശിലേക്കു പോകുന്ന ഒരു കപ്പല്‍ കണ്ടു കൂലി കൊടുത്തു യഹോവയുടെ സന്നിധിയില്‍നിന്നു അവരോടുകൂടെ തര്‍ശീശിലേക്കു പോയ്ക്കളവാന്‍ അതില്‍ കയറി.

യോനാ 1:9

അതിന്നു അവന്‍ അവരോടുഞാന്‍ ഒരു എബ്രായന്‍ , കടലും കരയും ഉണ്ടാക്കിയ സ്വര്‍ഗ്ഗീയദൈവമായ യഹോവയെ ഞാന്‍ ഭജിച്ചുവരുന്നു എന്നു പറഞ്ഞു.

റോമർ 2:15

അവരുടെ മനസ്സാക്ഷിക്കുടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവര്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;

എബ്രായർ 4:13

അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലര്‍ന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്‍യ്യമുള്ളതു.

Interlinear

Choose Theme