Home Bibles 2 രാജാക്കന്മാർ 3:24 · മലയാളം ബൈബിൾ
2 രാജാക്കന്മാർ 3:24 · മലയാളം ബൈബിൾ

അവര്‍ യിസ്രായേല്‍പാളയത്തിങ്കല്‍ എത്തിയപ്പോള്‍ യിസ്രായേല്യര്‍ എഴുന്നേറ്റു മോവാബ്യരെ തോല്പിച്ചോടിച്ചു; അവര്‍ ദേശത്തില്‍ കടന്നുചെന്നു മോവാബ്യരെ പിന്നെയും തോല്പിച്ചുകളഞ്ഞു.

Cross references

യോശുവ 8:20

ഹായിപട്ടണക്കാര്‍ പുറകോട്ടു നോക്കിയപ്പോള്‍ പട്ടണത്തിലെ പുക ആകാശത്തേക്കു പൊങ്ങുന്നതുകണ്ടു; അവര്‍ക്കും ഇങ്ങോട്ടോ അങ്ങോട്ടോ ഔടുവാന്‍ കഴിവില്ലാതെയായി; മരുഭൂമിവഴിയായി ഔടിയ ജനവും തങ്ങളെ പിന്തുടരുന്നവരുടെ നേരെ തിരിഞ്ഞു.

ന്യായാധിപന്മാർ 20:40

എന്നാല്‍ പട്ടണത്തില്‍നിന്നു അടയാളം ഒരു വലിയ പുകത്തൂണായി പൊങ്ങിത്തുടങ്ങിയപ്പോള്‍ ബെന്യാമീന്യര്‍ പിന്നോട്ടു നോക്കി; പട്ടണം മുഴുവനും ആകാശത്തോളം കത്തിപ്പൊങ്ങുന്നതു കണ്ടു.

1 രാജാക്കന്മാർ 20:21

പിന്നെ യിസ്രായേല്‍രാജാവു പുറപ്പെട്ടു കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചുകളഞ്ഞു.

1 തെസ്സലോനിക്ക്യർ 5:3

അവര്‍ സമാധാനമെന്നും നിര്‍ഭയമെന്നും പറയുമ്പോള്‍ ഗര്‍ഭിണിക്കു പ്രസവ വേദന വരുമ്പോലെ അവര്‍ക്കും പെട്ടെന്നു നാശം വന്നു ഭവിക്കും; അവര്‍ക്കും തെറ്റിയൊഴിയാവതുമല്ല.

Interlinear

Choose Theme