Home Bibles 1 രാജാക്കന്മാർ 20:21 · മലയാളം ബൈബിൾ
1 രാജാക്കന്മാർ 20:21 · മലയാളം ബൈബിൾ

പിന്നെ യിസ്രായേല്‍രാജാവു പുറപ്പെട്ടു കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചുകളഞ്ഞു.

Cross references

യോശുവ 10:20

അങ്ങനെ അവര്‍ ഒടുങ്ങുംവരെ യോശുവയും യിസ്രായേല്‍മക്കളും അവരില്‍ ഒരു മഹാസംഹാരം നടത്തിക്കഴിഞ്ഞപ്പോള്‍ ശേഷിച്ചവര്‍ ഉറപ്പുള്ള പട്ടണങ്ങളില്‍ ശരണം പ്രാപിച്ചു.

ന്യായാധിപന്മാർ 3:28

അവന്‍ അവരോടുഎന്റെ പിന്നാലെ വരുവിന്‍ ; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു; അവര്‍ അവന്റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിന്നു നേരെയുള്ള യോര്‍ദ്ദാന്റെ കടവുകള്‍ പിടിച്ചു; ആരെയും കടപ്പാന്‍ സമ്മതിച്ചതുമില്ല.

ന്യായാധിപന്മാർ 7:23

യിസ്രായേല്യര്‍ നഫ്താലിയില്‍നിന്നും ആശേരില്‍നിന്നും മനശ്ശെയില്‍നിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന്‍ തുടര്‍ന്നു.

ന്യായാധിപന്മാർ 11:33

അവന്‍ അവര്‍ക്കും അരോവേര്‍മുതല്‍ മിന്നീത്ത്വരെയും ആബേല്‍-കെരാമീംവരെയും ഒരു മഹാസംഹാരം വരുത്തി, ഇരുപതു പട്ടണം ജയിച്ചടക്കി.

1 ശമൂവേൽ 14:20

ശൌലും കൂടെയുള്ള ജനമൊക്കെയും ഒന്നിച്ചുകൂടി പടെക്കു ചെന്നു, അവിടെ അവര്‍ അന്യോന്യം വെട്ടി വലിയ കലക്കമായിരിക്കുന്നതു കണ്ടു.

1 ശമൂവേൽ 17:52

യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ടു ആര്‍ത്തുംകൊണ്ടു ഗത്തും എക്രോന്‍ വാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടര്‍ന്നു; ഫെലിസ്ത്യഹതന്മാര്‍ ശയരയീമിന്നുള്ള വഴിയില്‍ ഗത്തും എക്രോനുംവരെ വീണുകിടന്നു.

1 ശമൂവേൽ 19:8

പിന്നെയും യുദ്ധം ഉണ്ടായാറെ ദാവീദ് പുറപ്പെട്ടു ഫെലിസ്ത്യരോടു പടവെട്ടി അവരെ കഠിനമായി തോല്പിച്ചു. അവര്‍ അവന്റെ മുമ്പില്‍നിന്നു ഔടി.

2 രാജാക്കന്മാർ 3:18

ഇതു പോരാ എന്നു യഹോവേക്കു തോന്നീട്ടു അവന്‍ മോവാബ്യരെയും നിങ്ങളുടെ കയ്യില്‍ ഏല്പിച്ചുതരും.

2 രാജാക്കന്മാർ 3:24

അവര്‍ യിസ്രായേല്‍പാളയത്തിങ്കല്‍ എത്തിയപ്പോള്‍ യിസ്രായേല്യര്‍ എഴുന്നേറ്റു മോവാബ്യരെ തോല്പിച്ചോടിച്ചു; അവര്‍ ദേശത്തില്‍ കടന്നുചെന്നു മോവാബ്യരെ പിന്നെയും തോല്പിച്ചുകളഞ്ഞു.

Interlinear

Choose Theme