Home Bibles 2 രാജാക്കന്മാർ 3:23 · മലയാളം ബൈബിൾ
2 രാജാക്കന്മാർ 3:23 · മലയാളം ബൈബിൾ

അതു രക്തമാകുന്നു; ആ രാജാക്കന്മാര്‍ തമ്മില്‍ പൊരുതു അന്യോന്യം സംഹരിച്ചുകളഞ്ഞു; ആകയാല്‍ മോവാബ്യരേ, കൊള്ളെക്കു വരുവിന്‍ എന്നു അവര്‍ പറഞ്ഞു.

Cross references

പുറപ്പാട് 15:9

ഞാന്‍ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആശ അവരാല്‍ പൂര്‍ത്തിയാകും; ഞാന്‍ എന്റെ വാള്‍ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും എന്നു ശത്രു പറഞ്ഞു.

ന്യായാധിപന്മാർ 5:30

കിട്ടിയ കൊള്ള അവര്‍ പങ്കിടുകയല്ലെയോ? ഔരോ പുരുഷന്നു ഒന്നും രണ്ടും പെണ്ണുങ്ങള്‍, സീസെരെക്കു കൊള്ള വിചിത്രവസ്ത്രം വിചിത്രത്തയ്യലായ കൊള്ളയും കൂടെ. കൊള്ളക്കാരുടെ കഴുത്തില്‍ വിചിത്രശീല ഈരണ്ടു കാണും.

2 രാജാക്കന്മാർ 6:18

അവര്‍ അവന്റെ അടുക്കല്‍ വന്നപ്പോള്‍ എലീശാ യഹോവയോടു പ്രാര്‍ത്ഥിച്ചുഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശയുടെ അപേക്ഷപ്രകാരം അവന്‍ അവരെ അന്ധത പിടിപ്പിച്ചു.

2 രാജാക്കന്മാർ 7:6

കര്‍ത്താവു അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്റെയും ആരവം കേള്‍പ്പിച്ചിരുന്നതുകൊണ്ടു അവര്‍ തമ്മില്‍ തമ്മില്‍ഇതാ, നമ്മുടെ നേരെ വരേണ്ടതിന്നു യിസ്രായേല്‍രാജാവു ഹിത്യരാജാക്കന്മാരെയും മിസ്രയീംരാജാക്കന്മാരെയും നമുക്കു വിരോധമായി കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 20:25

യെഹോശാഫാത്തും അവന്റെ പടജ്ജനവും അവരെ കൊള്ളയിടുവാന്‍ വന്നപ്പോള്‍ അവരുടെ ഇടയില്‍ അനവധി സമ്പത്തും വസ്ത്രവും വിശേഷവസ്തുക്കളും കണ്ടെത്തി; തങ്ങള്‍ക്കു ചുമപ്പാന്‍ കഴിയുന്നതിലധികം ഊരി എടുത്തു; കൊള്ള അധികമുണ്ടായിരുന്നതുകൊണ്ടു അവര്‍ മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു.

യേശയ്യാവ് 10:14

എന്റെ കൈ ജാതികളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാന്‍ സര്‍വ്വഭൂമിയെയും കൂട്ടിച്ചേര്‍ത്തു; ചിറകു അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലെക്കുകയോ ചെയ്‍വാന്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നു അവന്‍ പറയുന്നുവല്ലോ.

Interlinear

Choose Theme