അവന്‍ അവിടെയുള്ള പൂജാഗിരിപുരോഹിതന്മാരെയൊക്കെയും ബലിപീഠങ്ങളിന്മേല്‍ വെട്ടിക്കൊല്ലിക്കയും അവയുടെ മേല്‍ മനുഷ്യാസ്ഥികള്‍ ചുടുകയും ചെയ്തിട്ടു യെരൂശലേമിലകൂ മടങ്ങിപ്പോന്നു.
Cross references
മൃഗത്തോടുകൂടെ ശയിക്കുന്ന ഏവനും മരണശിക്ഷ അനുഭവിക്കേണം.
യഹോവേക്കു മാത്രമല്ലാതെ വേറെ ദൈവങ്ങള്‍ക്കു യാഗം കഴിക്കുന്നവനെ നിര്‍മ്മൂലമാക്കേണം.
നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്പന പ്രമാണിച്ചു അവന്റെ വാക്കു കേള്‍ക്കയും അവനെ സേവിച്ചു അവനോടു ചേര്‍ന്നിരിക്കയും വേണം.
അവന്‍ യഹോവയുടെ കല്പനയാല്‍ യാഗപീഠത്തോടുയാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുദാവീദ്ഗൃഹത്തിന്നു യോശീയാവു എന്നു പേരുള്ള ഒരു മകന്‍ ജനിക്കും; അവന്‍ നിന്റെ മേല്‍ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്റെമേല്‍ വെച്ചു അറുക്കയും മനുഷ്യാസ്ഥികളെ നിന്റെമേല്‍ ചുട്ടുകളകയും ചെയ്യും എന്നു വിളിച്ചുപറഞ്ഞു.
ഏലീയാവു അവരോടുബാലിന്റെ പ്രവാചകന്മാരെ പിടിപ്പിന്‍ ; അവരില്‍ ഒരുത്തനും ചാടിപ്പോകരുതു എന്നു പറഞ്ഞു. അവര്‍ അവരെ പിടിച്ചു; ഏലീയാവു അവരെ താഴെ കീശോന്‍ തോട്ടിന്നരികെ കൊണ്ടുചെന്നു അവിടെവെച്ചു വെട്ടിക്കൊന്നുകളഞ്ഞു.
ഹോമയാഗം കഴിച്ചുതീര്‍ന്നപ്പോള്‍ യേഹൂ അകമ്പടികളോടും പടനായകന്മാരോടുംഅകത്തു കടന്നു അവരെ കൊല്ലുവിന്‍ ; ഒരുത്തനും പുറത്തു പോകരുതു എന്നു കല്പിച്ചു. അങ്ങനെ അവര്‍ വാളിന്റെ വായ്ത്തലയാല്‍ അവരെ കൊന്നു; അകമ്പടികളും പടനായകന്മാരും അവരെ പുറത്തു എറിഞ്ഞുകളഞ്ഞു; ബാല്‍ക്ഷേത്രത്തിന്റെ നഗരത്തില്‍ ചെന്നു
അവന്‍ ശതാധിപന്മാരെയും കാര്യരെയും അകമ്പടികളെയും ദേശത്തെ സകല ജനത്തെയും വിളിച്ചുകൂട്ടി രാജാവിനെ യഹോവയുടെ ആലയത്തില്‍നിന്നു ഇറക്കി അകമ്പടികളുടെ പടിവാതില്‍വഴിയായി രാജധാനിയിലേക്കു കൂട്ടിക്കൊണ്ടു പോയി; അവന്‍ രാജാസനം പ്രാപിച്ചു.
അവന്‍ പൂജാരികളുടെ അസ്ഥികളെ അവരുടെ ബലിപീഠങ്ങളിന്മേല്‍ ദഹിപ്പിക്കയും യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുകയും ചെയ്തു.
യഹോവയുടെ വാള്‍ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തം കൊണ്ടും ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പുംകൊണ്ടും തന്നേ; യഹോവേക്കു ബൊസ്രയില്‍ ഒരു യാഗവും എദോംദേശത്തു ഒരു മഹാസംഹാരവും ഉണ്ടു.
അന്നാളില്‍ ഞാന്‍ ദേശത്തുനിന്നു വിഗ്രഹങ്ങളുടെ പേര്‍ ഇല്ലാതാക്കും; ഇനി അവയെ ഔര്‍ക്കയുമില്ല; ഞാന്‍ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.