യഹോവേക്കു മാത്രമല്ലാതെ വേറെ ദൈവങ്ങള്‍ക്കു യാഗം കഴിക്കുന്നവനെ നിര്‍മ്മൂലമാക്കേണം.
Cross references
പരദേശിയെ ഉപദ്രവിക്കരുതുനിങ്ങള്‍ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ടു പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.
ന്യായ വിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങള്‍ അന്യായം ചെയ്യരുതു.
യഹോവ യിസ്രായേലിന്റെ അപേക്ഷ കേട്ടു കനാന്യരെ ഏല്പിച്ചുകൊടുത്തു; അവര്‍ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാര്‍പ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിന്നു ഹോര്‍മ്മാ എന്നു പേരായി.
അവര്‍ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികള്‍ക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു.
അഹരോന്‍ പുരോഹിതന്റെ മകനായ എലെയാസാരിന്റെ മകന്‍ ഫീനെഹാസ് അതു കണ്ടപ്പോള്‍ സഭയുടെ മദ്ധ്യേനിന്നു എഴുന്നേറ്റു കയ്യില്‍ ഒരു കുന്തം എടുത്തു,
അവന്‍ അനാഥര്‍ക്കും വിധവമാര്‍ക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നലകുന്നു.
ഞാന്‍ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിന്‍ ; അതിനോടു കൂട്ടരുതു; അതില്‍നിന്നു കുറെക്കയും അരുതു.
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതൊരു പട്ടണത്തിലെങ്കിലും നിന്റെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു അവന്റെ നിയമം ലംഘിക്കയും
എന്നാല്‍ ഒരു പ്രവാചകന്‍ ഞാന്‍ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കയോ ചെയ്താല്‍ ആ പ്രവാചകന്‍ മരണശിക്ഷ അനുഭവിക്കേണം.
മൂന്നാം തലമുറയായി അവര്‍ക്കും ജനിക്കുന്ന മക്കള്‍ക്കു യഹോവയുടെ സഭയില്‍ പ്രവേശിക്കാം.
പരദേശിയുടെയും അനാഥന്റെയും ന്യായം മറിച്ചുകളയരുതു; വിധവയുടെ വസ്ഡത്രം പണയം വാങ്ങുകയുമരുതു.
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു അരുളിച്ചെയ്തിട്ടുള്ള എല്ലാനന്മകളും നിങ്ങള്‍ക്കു സംഭവിച്ചതുപോലെ തന്നേ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങളെ നശിപ്പിക്കുംവരെ യഹോവ എല്ലാതിന്മകളും നിങ്ങളുടെമേല്‍ വരുത്തും.
ഞാന്‍ ന്യായവിധിക്കായി നിങ്ങളോടു അടുത്തുവരും; ഞാന്‍ ക്ഷുദ്രക്കാര്‍ക്കും വ്യഭിചാരികള്‍ക്കും കള്ളസ്സത്യം ചെയ്യുന്നവര്‍ക്കും കൂലിയുടെ കാര്യത്തില്‍ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവര്‍ക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവര്‍ക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.