അവന്‍ ശതാധിപന്മാരെയും കാര്യരെയും അകമ്പടികളെയും ദേശത്തെ സകല ജനത്തെയും വിളിച്ചുകൂട്ടി രാജാവിനെ യഹോവയുടെ ആലയത്തില്‍നിന്നു ഇറക്കി അകമ്പടികളുടെ പടിവാതില്‍വഴിയായി രാജധാനിയിലേക്കു കൂട്ടിക്കൊണ്ടു പോയി; അവന്‍ രാജാസനം പ്രാപിച്ചു.
Cross references
അവര്‍ ഉണ്ടാക്കിയിരുന്ന കാളകൂട്ടിയെ അവന്‍ എടുത്തു തീയില്‍ ഇട്ടു ചുട്ടു അരെച്ചു പൊടിയാക്കി വെള്ളത്തില്‍ വിതറി യിസ്രായേല്‍മക്കളെ കുടിപ്പിച്ചു.
അവരുടെ ബലിപീഠങ്ങള്‍ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകര്‍ക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയില്‍ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേര്‍ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം.
നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്പന പ്രമാണിച്ചു അവന്റെ വാക്കു കേള്‍ക്കയും അവനെ സേവിച്ചു അവനോടു ചേര്‍ന്നിരിക്കയും വേണം.
ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടില്‍നിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവേക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ കല്പിച്ച വഴിയില്‍നിന്നു നിന്നെ തെറ്റിപ്പാന്‍ നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം.
അവനോടു യോജിക്കയോ അവന്റെ വാക്കു കേള്‍ക്കയോ ചെയ്യരുതു; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം.
അവനെ കൊല്ലേണ്ടതിന്നു ആദ്യം നിന്റെ കയ്യും പിന്നെ സര്‍വ്വജനത്തിന്റെ കയ്യും അവന്റെ മേല്‍ ചെല്ലേണം.
ഏലീയാവു അവരോടുബാലിന്റെ പ്രവാചകന്മാരെ പിടിപ്പിന്‍ ; അവരില്‍ ഒരുത്തനും ചാടിപ്പോകരുതു എന്നു പറഞ്ഞു. അവര്‍ അവരെ പിടിച്ചു; ഏലീയാവു അവരെ താഴെ കീശോന്‍ തോട്ടിന്നരികെ കൊണ്ടുചെന്നു അവിടെവെച്ചു വെട്ടിക്കൊന്നുകളഞ്ഞു.
യേഹൂ തന്റെ പടനായകനായ ബിദ്കാരോടു പറഞ്ഞതുഅവനെ എടുത്തു യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തില്‍ എറിഞ്ഞുകളക; ഞാനും നീയും ഒരുമിച്ചു അവന്റെ അപ്പനായ ആഹാബിന്റെ പിന്നാലെ കുതിരയേറി പോകുമ്പോള്‍
ഹോമയാഗം കഴിച്ചുതീര്‍ന്നപ്പോള്‍ യേഹൂ അകമ്പടികളോടും പടനായകന്മാരോടുംഅകത്തു കടന്നു അവരെ കൊല്ലുവിന്‍ ; ഒരുത്തനും പുറത്തു പോകരുതു എന്നു കല്പിച്ചു. അങ്ങനെ അവര്‍ വാളിന്റെ വായ്ത്തലയാല്‍ അവരെ കൊന്നു; അകമ്പടികളും പടനായകന്മാരും അവരെ പുറത്തു എറിഞ്ഞുകളഞ്ഞു; ബാല്‍ക്ഷേത്രത്തിന്റെ നഗരത്തില്‍ ചെന്നു
ബാല്‍ക്ഷേത്രത്തിലെ സ്തംഭവിഗ്രഹങ്ങളെ പുറത്തു കൊണ്ടുവന്നു ചുട്ടുകളഞ്ഞു.
അവര്‍ ബാല്‍സ്തംഭത്തെ തകര്‍ത്തു ബാല്‍ക്ഷേത്രത്തെ ഇടിച്ചു അതിനെ മറപ്പുരയാക്കിത്തീര്‍ത്തു; അതു ഇന്നുവരെ അങ്ങനെതന്നേ ഇരിക്കുന്നു.
അവന്‍ പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകര്‍ത്തു അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസര്‍പ്പത്തെയും ഉടെച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേല്‍മക്കള്‍ അതിന്നു ധൂപം കാട്ടിവന്നു; അതിന്നു നെഹുഷ്ഠാന്‍ എന്നു പേരായിരുന്നു.
രാജാവു മഹാപുരോഹിതനായ ഹില്‍ക്കീയാവോടും രണ്ടാം തരത്തിലുള്ള പുരോഹിതന്മാരോടും വാതില്‍ കാക്കുന്നവരോടും ബാലിന്നും അശേരെക്കും ആകാശത്തിലെ സര്‍വ്വസൈന്യത്തിന്നും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെയും യഹോവയുടെ മന്ദിരത്തില്‍നിന്നു പുറത്തു കൊണ്ടുപോകുവാന്‍ കല്പിച്ചു; യെരൂശലേമിന്നു പുറത്തു കിദ്രോന്‍ പ്രദേശത്തുവെച്ചു അവയെ ചുട്ടു, ചാരം ബേഥേലിലേക്കു കൊണ്ടുപോയി.
ആരും തന്റെ മകനെയോ മകളെയോ മോലെക്കിന്നു അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന്നു ബെന്‍ -ഹിന്നോംതാഴ്വരയിലെ ദഹനസ്ഥലവും അവന്‍ അശുദ്ധമാക്കി.
അവന്‍ വിഗ്രഹസ്തംഭങ്ങളെ തകര്‍ത്തു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു, അവ നിന്നിരുന്ന സ്ഥലങ്ങളെ മനുഷ്യാസ്ഥികള്‍കൊണ്ടു നിറെച്ചു.
അവന്‍ അവിടെയുള്ള പൂജാഗിരിപുരോഹിതന്മാരെയൊക്കെയും ബലിപീഠങ്ങളിന്മേല്‍ വെട്ടിക്കൊല്ലിക്കയും അവയുടെ മേല്‍ മനുഷ്യാസ്ഥികള്‍ ചുടുകയും ചെയ്തിട്ടു യെരൂശലേമിലകൂ മടങ്ങിപ്പോന്നു.
അവര്‍ യെഹൂദയിലേക്കു വന്നു അതിനെ ആക്രമിച്ചു രാജധാനിയില്‍ കണ്ട സകലവസ്തുവകകളെയും അവന്റെ പുത്രന്മാരെയും അവന്റെ ഭാര്യമാരെയും അപഹരിച്ചു കൊണ്ടുപോയി; അതുകൊണ്ടു അവന്റെ ഇളയമകനായ യെഹോവാഹാസല്ലാതെ ഒരു മകനും അവന്നു ശേഷിച്ചില്ല.
പിന്നെ ജനമൊക്കെയും ബാലിന്റെ ക്ഷേത്രത്തിലേക്കു ചെന്നു അതു ഇടിച്ചു അവന്റെ ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും തകര്‍ത്തുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പില്‍വെച്ചു കൊന്നുകളഞ്ഞു.
അവന്‍ കാണ്‍കെ അവര്‍ ബാല്‍ വിഗ്രഹങ്ങളുടെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു; അവേക്കു മീതെയുള്ള സൂര്യസ്തംഭങ്ങളെ അവന്‍ വെട്ടിക്കളഞ്ഞു; അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബീംബങ്ങളെയും തകര്‍ത്തു പൊടിയാക്കി, അവേക്കു ബലികഴിച്ചവരുടെ കല്ലറകളിന്മേല്‍ വിതറിച്ചു.
അവന്‍ ബലിപീഠങ്ങളെ ഇടിച്ചു അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയുമെല്ലാം തകര്‍ത്തു പൊടിയാക്കി, യിസ്രായേല്‍ ദേശത്തു എല്ലാടവും സകലസൂര്യസ്തംഭങ്ങളെയും വെട്ടിക്കളഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
മിത്ഥ്യാമൂര്‍ത്തികളോ അശേഷം ഇല്ലാതെയാകും.
അന്നാളില്‍ ഞാന്‍ ദേശത്തുനിന്നു വിഗ്രഹങ്ങളുടെ പേര്‍ ഇല്ലാതാക്കും; ഇനി അവയെ ഔര്‍ക്കയുമില്ല; ഞാന്‍ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.