Home Bibles 2 ദിനവൃത്താന്തം 21:1 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 21:1 · മലയാളം ബൈബിൾ

യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കംചെയ്തു; അവന്റെ മകനായ യെഹോരാം അവന്നു പകരം രാജാവായി.

Cross references

2 ശമൂവേൽ 2:32

അസാഹേലിനെ അവര്‍ എടുത്തു ബേത്ത്ളേഹെമില്‍ അവന്റെ അപ്പന്റെ കല്ലറയില്‍ അടക്കം ചെയ്തു; യോവാബും അവന്റെ ആളുകളും രാത്രി മുഴുവനും നടന്നു പുലര്‍ച്ചെക്കു ഹെബ്രോനില്‍ എത്തി.

1 രാജാക്കന്മാർ 22:50

യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരോടു കൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോരാം അവന്നു പകരം രാജാവായി.

2 രാജാക്കന്മാർ 8:16

യിസ്രായേല്‍രാജാവായ ആഹാബിന്റെ മകനായ യോരാമിന്റെ അഞ്ചാം ആണ്ടില്‍ യെഹോശാഫാത്ത് യെഹൂദയില്‍ രാജാവായിരിക്കുമ്പോള്‍ തന്നേ യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകന്‍ യെഹോരാം രാജാവായി.

2 ദിനവൃത്താന്തം 9:31

പിന്നെ ശലോമോന്‍ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തന്റെ അപ്പനായ ദാവീദിന്റെ നഗരത്തില്‍ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.

2 ദിനവൃത്താന്തം 12:16

രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; ദാവീദിന്റെ നഗരത്തില്‍ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അബീയാവു അവന്നു പകരം രാജാവായി.

2 ദിനവൃത്താന്തം 21:20

അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു മുപ്പത്തിരണ്ടു വയസ്സാന്നയിരുന്നു; അവന്‍ എട്ടു സംവത്സരം യെരൂശലേമില്‍ വാണു ആര്‍ക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്റെ നഗരത്തില്‍ അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളില്‍ അല്ലതാനും.

Interlinear

Choose Theme