2 ദിനവൃത്താന്തം 12:16 · മലയാളം ബൈബിൾ
രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; ദാവീദിന്റെ നഗരത്തില്‍ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അബീയാവു അവന്നു പകരം രാജാവായി.
Cross references
1 രാജാക്കന്മാർ 14:29
രെഹബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ?
1 ദിനവൃത്താന്തം 3:10
ശലോമോന്റെ മകന്‍ രെഹബെയാം; അവന്റെ മകന്‍ അബീയാവു; അവന്റെ മകന്‍ ആസാ;
2 ദിനവൃത്താന്തം 11:20
രെഹബെയാം തന്റെ സകലഭാര്യമാരിലും വെപ്പാട്ടികളിലും വെച്ചു അബ്ശാലോമിന്റെ മകളായ മയഖയെ അധികം സ്നേഹിച്ചു; അവന്‍ പതിനെട്ടു ഭാര്യമാരെയും അറുപതു വെപ്പാട്ടികളെയും പരിഗ്രഹിച്ചിരുന്നു; ഇരുപത്തെട്ടു പുത്രന്മാരെയും അറുപതു പുത്രിമാരെയും ജനിപ്പിച്ചു.
2 ദിനവൃത്താന്തം 13:1
യൊരോബെയാംരാജാവിന്റെ പതിനെട്ടാം ആണ്ടില്‍ അബീയാവു യെഹൂദയില്‍ രാജാവായി.
മത്തായി 1:7
ശലോമോന്‍ രെഹബ്യാമെ ജനിപ്പിച്ചു; രെഹബ്യാം അബീയാവെ ജനിപ്പിച്ചു; അബീയാവ് ആസയെ ജനിപ്പിച്ചു;