അവന്നു യെഹോശാഫാത്തിന്റെ പുത്രന്മാരായി അസര്‍യ്യാവു, യെഹീയേല്‍, സെഖര്‍യ്യാവു, അസര്‍യ്യാവു, മീഖായേല്‍, ശെഫത്യാവു എന്നീ സഹോദരന്മാര്‍ ഉണ്ടായിരുന്നു; ഇവരെല്ലാവരും യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പുത്രന്മാര്‍.
Cross references
അതിന്നു യിസ്രായേല്‍ പ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നേ താഴ്ത്തിയഹോവ നീതിമാന്‍ ആകുന്നു എന്നു പറഞ്ഞു.
യെഹോരാം തന്റെ അപ്പന്റെ രാജത്വം ഏറ്റു തന്നേത്താല്‍ ബലപ്പെടുത്തിയശേഷം തന്റെ സഹോദരന്മാരെ ഒക്കെയും യിസ്രായേല്‍പ്രഭുക്കന്മാരില്‍ പലരെയും വാള്‍കൊണ്ടു കൊന്നു.
അവര്‍ യെഹൂദയില്‍ ചുറ്റി സഞ്ചരിച്ചു സകലയെഹൂദാനഗരങ്ങളിലും നിന്നു ലേവ്യരേയും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരെയും കൂട്ടി യെരൂശലേമില്‍ വന്നു.
അവന്‍ പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോടുയെഹൂദാനഗരങ്ങളിലേക്കു ചെന്നു നിങ്ങളുടെ ദൈവത്തിന്റെ ആലയം ആണ്ടുതോറും അറ്റകുറ്റം പോക്കുവാന്‍ എല്ലാ യിസ്രായേലിലും നിന്നു ദ്രവ്യം ശേഖരിപ്പിന്‍ ; ഈ കാര്യം വേഗം നിവര്‍ത്തിക്കേണം എന്നു കല്പിച്ചു. ലേവ്യരോ അതിന്നു ബദ്ധപ്പെട്ടില്ല.
അവന്‍ യിസ്രായേലില്‍ ദൈവത്തിന്റെയും അവന്റെ ആലയത്തിന്റെയും കാര്യത്തില്‍ നന്മ ചെയ്തിരിക്കകൊണ്ടു അവര്‍ അവനെ ദാവീദിന്റെ നഗരത്തില്‍ രാജാക്കന്മാരുടെ ഇടയില്‍ അടക്കം ചെയ്തു.
യിസ്രായേല്‍രാജാവായ ആഹാസ് യെഹൂദയില്‍ നിര്‍മ്മര്‍യ്യാദം കാണിച്ചു യഹോവയോടു മഹാദ്രോഹം ചെയ്തതുകൊണ്ടു അവന്റെ നിമിത്തം യഹോവ യെഹൂദയെ താഴ്ത്തി.
എങ്ങനെയെന്നാല്‍അരാം രാജാക്കന്മാരുടെ ദേവന്മാര്‍ അവരെ സഹായിച്ചതുകൊണ്ടു അവര്‍ എന്നെയും സഹായിക്കേണ്ടതിന്നു ഞാന്‍ അവര്‍ക്കും ബലികഴിക്കും എന്നു പറഞ്ഞു അവന്‍ തന്നെ തോല്പിച്ച ദമ്മേശെക്കിലെ ദേവന്മാര്‍ക്കും ബലികഴിച്ചു; എന്നാല്‍ അവ അവന്നും എല്ലായിസ്രായേലിന്നും നാശകാരണമായി ഭവിച്ചു.
ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ യെരൂശലേംനഗരത്തില്‍ അടക്കംചെയ്തു. യിസ്രായേല്‍രാജാക്കന്മാരുടെ കല്ലറകളില്‍ കൊണ്ടുവന്നില്ലതാനും; അവന്റെ മകനായ യെഹിസ്കീയാവു അവന്നു പകരം രാജാവായി.
മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ തന്റെ ദൈവത്തോടു കഴിച്ച പ്രാര്‍ത്ഥനയും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തില്‍ അവനോടു സംസാരിച്ച ദര്‍ശകന്മാരുടെ വചനങ്ങളും യിസ്രായേല്‍രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു.
ശമൂവേല്‍പ്രവാചകന്റെ കാലംമുതല്‍ യിസ്രായേലില്‍ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല; യോശീയാവും പുരോഹിതന്മാരും ലേവ്യരും അവിടെ ഉണ്ടായിരുന്ന എല്ലായെഹൂദയും യിസ്രായേലും യെരൂശലേംനിവാസികളും ആചരിച്ച ഈ പെസഹപോലെ യിസ്രായേല്‍രാജാക്കന്മാരാരും ആചരിച്ചിട്ടില്ല.