നിന്റെ സ്വാധീനത്തില് കല്ലുവെട്ടുകാര്, കല്പണിക്കാര്, ആശാരികള് എന്നിങ്ങനെ അനവധി പണിക്കാരും സകലവിധ കൌശലപ്പണിക്കാരും ഉണ്ടല്ലോ;
Cross references
പൊന്നു, നീലനൂല്, ധൂമ്രനൂല്, ചുവപ്പുനൂല്, പിരിച്ച പഞ്ഞിനൂല് എന്നിവകൊണ്ടു നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം.
അവന് കൌശലപ്പണികളെ സങ്കല്പിച്ചു ചെയ്വാനും പൊന്നു, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്വാനും രത്നം വെട്ടി പതിപ്പാനും
രത്നം വെട്ടി പതിപ്പാനും മരത്തില് കൊത്തുപണിയായ സകലവിധ കൌശലപ്പണിയും ചെയ്വാനും
കൊത്തുപണിക്കാരന്റെയും കൌശലപ്പണിക്കാരന്റെയും നീലനൂല്, ധൂമ്രനൂല്, ചുവപ്പുനൂല്, പഞ്ഞിനൂല് എന്നിവകൊണ്ടു പണിചെയ്യുന്ന തയ്യല്ക്കാരന്റെയും നെയ്ത്തുകാരന്റെയും ഏതുതരം ശില്പപ്പണി ചെയ്യുന്നവരുടെയും കൌശലപ്പണികള് സങ്കല്പിച്ചു ഉണ്ടാക്കുന്നവരുടെയും സകലവിധപ്രവൃത്തിയും ചെയ്വാന് അവന് അവരെ മനസ്സില് ജ്ഞാനം കൊണ്ടു നിറെച്ചിരിക്കുന്നു.
അവന് നഫ്താലിഗോത്രത്തില് ഒരു വിധവയുടെ മകന് ആയിരുന്നു; അവന്റെ അപ്പനോ സോര്യ്യനായ ഒരു മൂശാരിയത്രേഅവന് താമ്രംകൊണ്ടു സകലവിധ പണിയും ചെയ്വാന് തക്കവണ്ണം ജ്ഞാനവും ബുദ്ധിയും സാമര്ത്ഥ്യവും ഉള്ളവനായിരുന്നു. അവന് ശലോമോന് രാജാവിന്റെ അടുക്കല് വന്നു, അവന് കല്പിച്ച പണി ഒക്കെയും തീര്ത്തു.
എന്നാല് അവന്നു ആലയം പണിവാന് പ്രാപ്തിയുള്ളവന് ആര്? സ്വര്ഗ്ഗത്തിലും സ്വര്ഗ്ഗാധിസ്വര്ഗ്ഗത്തിലും അവന് അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്റെ സന്നിധിയില് ധൂപം കാട്ടുവാനല്ലാതെ അവന്നു ഒരു ആലയം പണിയേണ്ടതിന്നു ഞാന് ആര്?