അവന്‍ ആണ്ടുതോറും ബേഥേലിലും ഗില്ഗാലിലും മിസ്പയിലും ചുറ്റിസഞ്ചരിച്ചു, അവിടങ്ങളില്‍വെച്ചു യിസ്രായേലിന്നു ന്യായപാലനം ചെയ്തിട്ടു രാമയിലേക്കു മടങ്ങിപ്പോരും;
Cross references
അവന്‍ ആ സ്ഥലത്തിന്നു ബേഥേല്‍ എന്നു പേര്‍വിളിച്ചു; ആദ്യം ആ പട്ടണത്തിന്നു ലൂസ് എന്നു പേരായിരുന്നു.
യഹോവ യോശുവയോടുഇന്നു ഞാന്‍ മിസ്രയീമിന്റെ നിന്ദ നിങ്ങളില്‍നിന്നു ഉരുട്ടിക്കളഞ്ഞിരിക്കുന്നു എന്നു അരുളിച്ചെയ്തു; അതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെ ഗില്ഗാല്‍ (ഉരുള്‍) എന്നു പേര്‍.
മിസ്പെ, കെഫീര, മോസ,
വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ, പരവതാനികളില്‍ ഇരിക്കുന്നവരേ, കാല്‍നടയായി പോകുന്നവരേ, വര്‍ണ്ണിപ്പിന്‍ !
അവന്നു മുപ്പതു കഴുതപ്പുറത്തു കയറി ഔടിക്കുന്ന മുപ്പതു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവര്‍ക്കും മുപ്പതു ഊരുകളും ഉണ്ടായിരുന്നു; അവേക്കു ഇന്നുവരെയും ഹവ്വോത്ത്--യായീര്‍ എന്നു പേര്‍ പറയുന്നു; അവ ഗിലെയാദ് ദേശത്തു ആകുന്നു.
എഴുപതു കഴുതപ്പുറത്തു കയറി ഔടിക്കുന്ന നാല്പതു പുത്രന്മാരും മുപ്പതു പൌത്രന്മാരും അവന്നുണ്ടായിരുന്നു; അവന്‍ യിസ്രായേലിന്നു എട്ടു സംവത്സരം ന്യായധിപനായിരുന്നു.
അനന്തരം ശമൂവേല്‍ ജനത്തെ മിസ്പയില്‍ യഹോവയുടെ സന്നിധിയില്‍ വിളിച്ചുകൂട്ടി,
സമയം വരുമ്പോള്‍ ഞാന്‍ നേരോടെ വിധിക്കും.
എളിയവന്നും അനാഥന്നും ന്യായം പാലിച്ചുകൊടുപ്പിന്‍ ; പീഡിതന്നും അഗതിക്കും നീതി നടത്തിക്കൊടുപ്പിന്‍ .
പുരോഹിതന്മാരേ, കേള്‍പ്പിന്‍ ; യിസ്രായേല്‍ഗൃഹമേ, ചെവിക്കൊള്‍വിന്‍ ; രാജഗൃഹമേ, ചെവിതരുവിന്‍ ; നിങ്ങള്‍ മിസ്പെക്കു ഒരു കണിയും താബോരിന്മേല്‍ വിരിച്ച വലയും ആയിത്തീര്‍ന്നിരിക്കകൊണ്ടു ന്യായവിധി നിങ്ങള്‍ക്കു വരുന്നു.