Cross references
യിസ്രായേല്‍മക്കള്‍ യാത്രപുറപ്പെട്ടതിന്റെ മൂന്നാം ദിവസം അവരുടെ പട്ടണങ്ങളില്‍ എത്തി. അവരുടെ പട്ടണങ്ങള്‍ ഗിബെയോന്‍ , കെഫീര, ബേരോത്ത്, കിര്‍യ്യത്ത്--യെയാരീം എന്നിവ ആയിരുന്നു.
അന്നേരം അമ്മോന്യര്‍ ഒന്നിച്ചുകൂടി ഗിലെയാദില്‍ പാളയമിറങ്ങി; യിസ്രായേല്‍ മക്കളും ഒരുമിച്ചുകൂടി മിസ്പയില്‍ പാളയമിറങ്ങി.
എന്നാല്‍ യിഫ്താഹ് മിസ്പയില്‍ തന്റെ വീട്ടിലകൂ ചെല്ലുമ്പോള്‍ ഇതാ, അവന്റെ മകള്‍ തപ്പോടും നൃത്തത്തോടുംകൂടെ അവനെ എതിരേറ്റുവരുന്നു; അവള്‍ അവന്നു ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന്നു മകനുമില്ല മകളുമില്ല.
അനന്തരം യിസ്രായേല്‍മക്കള്‍ ഒക്കെയും പുറപ്പെട്ടു ദാന്‍ മുതല്‍ ബേര്‍--ശേബവരെയും ഗിലെയാദ്ദേശത്തും ഉള്ള സഭയൊക്കെയും ഏകമനസ്സോടെ മിസ്പയില്‍ യഹോവയുടെ സന്നിധിയില്‍ വന്നുകൂടി.
അനന്തരം ശമൂവേല്‍എല്ലായിസ്രായേലിനെയും മിസ്പയില്‍ കൂട്ടുവിന്‍ ; ഞാന്‍ നിങ്ങള്‍ക്കു വേണ്ടി യഹോവയോടു പ്രാര്‍ത്ഥിക്കും എന്നു പറഞ്ഞു.
അവര്‍ മിസ്പയില്‍ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയില്‍ ഒഴിച്ചു ആ ദിവസം ഉപവസിച്ചുഞങ്ങള്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു അവിടെവെച്ചു പറഞ്ഞു. പിന്നെ ശമൂവേല്‍ മിസ്പയില്‍വെച്ചു യിസ്രായേല്‍മക്കള്‍ക്കു ന്യായപാലനം ചെയ്തു.
അവന്‍ ആണ്ടുതോറും ബേഥേലിലും ഗില്ഗാലിലും മിസ്പയിലും ചുറ്റിസഞ്ചരിച്ചു, അവിടങ്ങളില്‍വെച്ചു യിസ്രായേലിന്നു ന്യായപാലനം ചെയ്തിട്ടു രാമയിലേക്കു മടങ്ങിപ്പോരും;
എന്നാല്‍ ശൌലിന്റെ മകന്നു പടനായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു; ഒരുത്തന്നു ബാനാ എന്നും മറ്റവന്നു രേഖാബ് എന്നും പേര്‍. അവന്‍ ബെന്യാമീന്യരില്‍ ബെരോത്യനായ രിമ്മോന്റെ പുത്രന്മാര്‍ ആയിരുന്നു; ബെരോത്ത് ബെന്യാമീനില്‍ ഉള്‍പ്പെട്ടതായി വിചാരിച്ചുവരുന്നു.
ആസാരാജാവു ഒരു വിളംബരം പ്രസിദ്ധമാക്കി ഒട്ടൊഴിയാതെ യെഹൂദയെ മുഴുവനും വിളിച്ചുകൂട്ടി; അവര്‍ ചെന്നു ബയെശാ പണിതു ഉറപ്പിച്ച രാമയുടെ കല്ലും മരവും എടുത്തു കൊണ്ടുവന്നു; ആസാരാജാവു അവകൊണ്ടു ബെന്യാമീനിലെ ഗേബയും മിസ്പയും പണിതു ഉറപ്പിച്ചു.
ബാബേല്‍രാജാവു ഗെദല്യാവെ അധിപതിയാക്കി എന്നു നെഥന്യാവിന്റെ മകന്‍ യിശ്മായേല്‍, കാരേഹിന്റെ മകന്‍ യോഹാനാന്‍ , നെതോഫാത്യനായ തന്‍ ഹൂമെത്തിന്റെ മകന്‍ സെരായ്യാവു, മാഖാത്യന്റെ മകന്‍ യാസന്യാവു എന്നിങ്ങനെ സകലസേനാപതികളും അവരുടെ ആളുകളും കേട്ടപ്പോള്‍ അവര്‍ മിസ്പെയില്‍ ഗെദല്യാവിന്റെ അടുക്കല്‍ വന്നു.
രാമയിലെയും ഗേബയിലെയും നിവാസികള്‍ അറുനൂറ്റിരുപത്തൊന്നു.
നെഥന്യാവിന്റെ മകന്‍ യിശ്മായേല്‍ മിസ്പയില്‍നിന്നു പുറപ്പെട്ടു കരഞ്ഞുംകൊണ്ടു അവരെ എതിരേറ്റു ചെന്നു; അവരെ കണ്ടപ്പോള്‍ അവന്‍ അവരോടുഅഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കല്‍ വരുവിന്‍ എന്നു പറഞ്ഞു.