അവിടെയായിരുന്നു അവന്റെ വീടുഅവിടെവെച്ചും അവന്‍ യിസ്രായേലിന്നു ന്യായപാലനം നടത്തിവന്നു; യഹോവേക്കു അവിടെ ഒരു യാഗപീഠവും പണിതിരുന്നു.
Cross references
യഹോവ അബ്രാമിന്നു പ്രത്യക്ഷനായിനിന്റെ സന്തതിക്കു ഞാന്‍ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവേക്കു അവന്‍ അവിടെ ഒരു യാഗപീഠം പണിതു.
അവിടെ അവന്‍ ഒരു യാഗപീഠം പണിതു, അതിന്നു ഏല്‍-എലോഹേ-യിസ്രായേല്‍ എന്നു പേര്‍ ഇട്ടു.
അവിടെ അവന്‍ ഒരു യാഗപീഠം പണിതു; തന്റെ സഹോദരന്റെ മുമ്പില്‍നിന്നു ഔടിപ്പോകുമ്പോള്‍ അവന്നു അവിടെവെച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ടു അവന്‍ ആ സ്ഥലത്തിന്നു ഏല്‍-ബേഥേല്‍ എന്നു പേര്‍ വിളിച്ചു.
അവള്‍ എഫ്രയീംപര്‍വ്വതത്തില്‍ രാമെക്കും ബേഥേലിന്നും മദ്ധ്യേയുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴില്‍ പാര്‍ത്തിരുന്നു; യിസ്രായേല്‍മക്കള്‍ ന്യായവിസ്താരത്തിന്നു അവളുടെ അടുക്കല്‍ ചെല്ലുക പതിവായിരുന്നു.
ഗിദെയോന്‍ അവിടെ യഹോവേക്കു ഒരു യാഗപീഠം പണിതു അതിന്നു യഹോവ ശലോം എന്നു പേരിട്ടു; അതു ഇന്നുവരെയും അബീയേസ്ര്യര്‍ക്കുംള്ള ഒഫ്രയില്‍ ഉണ്ടു.
പിറ്റെന്നാള്‍ ജനം അതികാലത്തു എഴുന്നേറ്റു അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.
ശമൂവേല്‍ഒന്നാം പുസ്തകം
അടിയന്നു തൃക്കണ്ണില്‍ കൃപ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു സ്ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.
ആകയാല്‍ യിസ്രായേല്‍മൂപ്പന്മാര്‍ എല്ലാവരും ഒന്നിച്ചുകൂടി, രാമയില്‍ ശമൂവേലിന്റെ അടുക്കല്‍ വന്നു, അവനോടു
അങ്ങനെ ജനമെല്ലാം ഗില്ഗാലില്‍ ചെന്നു; അവര്‍ ശൌലിനെ ഗില്ഗാലില്‍ യഹോവയുടെ സന്നിധിയില്‍വെച്ചു രാജാവാക്കി. അവര്‍ അവിടെ യഹോവയുടെ സന്നിധിയില്‍ സമാധാനയാഗങ്ങള്‍ കഴിച്ചു; ശൌലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.
ശൌല്‍ യഹോവേക്കു ഒരു യാഗപീഠം പണിതു; അതു അവന്‍ യഹോവേക്കു ആദ്യം പണിത യാഗപീഠം ആയിരുന്നു.
ഇങ്ങനെ ദാവീദ് ഔടിപ്പോയി രക്ഷപ്പെട്ടു, രാമയില്‍ ശമൂവേലിന്റെ അടുക്കല്‍ ചെന്നു ശൌല്‍ തന്നോടു ചെയ്തതൊക്കെയും അവനോടു അറിയിച്ചു. പിന്നെ അവനും ശമൂവേലും പുറപ്പെട്ടു നയ്യോത്തില്‍ ചെന്നു പാര്‍ത്തു.
അപ്പോള്‍ ഏലീയാവുഎന്റെ അടുക്കല്‍ വരുവിന്‍ എന്നു സര്‍വ്വജനത്തോടും പറഞ്ഞു. സര്‍വ്വജനവും അവന്റെ അടുക്കല്‍ ചേര്‍ന്നു. അവന്‍ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി;