Home Bibles 1 ശമൂവേൽ 29:6 · മലയാളം ബൈബിൾ
1 ശമൂവേൽ 29:6 · മലയാളം ബൈബിൾ

എന്നാറെ ആഖീശ് ദാവീദിനെ വിളിച്ചു അവനോടുയഹോവയാണ, നീ പരമാര്‍ത്ഥിയും പാളയത്തില്‍ എന്നോടുകൂടെയുള്ള നിന്റെ ഗമനാഗമങ്ങള്‍ എനിക്കു ബോധിച്ചതും ആകുന്നു. നീ എന്റെ അടുക്കല്‍ വന്ന നാള്‍മുതല്‍ ഇന്നുവരെയും ഞാന്‍ നിന്നില്‍ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാല്‍ പ്രഭുക്കന്മാര്‍ക്കും നിന്നെ ഇഷ്ടമല്ല.

Cross references

ഉല്പത്തി 16:6

അബ്രാം സാറായിയോടുനിന്റെ ദാസി നിന്റെ കയ്യില്‍ ഇരിക്കുന്നുഇഷ്ടംപോലെ അവളോടു ചെയ്തുകൊള്‍ക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോള്‍ അവള്‍ അവളെ വിട്ടു ഔടിപ്പോയി.

സംഖ്യാപുസ്തകം 27:17

അകത്തുകൊണ്ടു പോകുവാനും സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെ മേല്‍ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു.

ആവർത്തനം 10:20

നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേര്‍ന്നിരിക്കേണം; അവന്റെ നാമത്തില്‍ സത്യം ചെയ്യേണം.

യോശുവ 22:30

രൂബേന്യരും ഗാദ്യരും മനശ്ശെയുടെ മക്കളും പറഞ്ഞ വാക്കുകള്‍ പുരോഹിതനായ ഫീനെഹാസും അവനോടുകൂടെ സഭയുടെ പ്രഭുക്കന്മാരായി യിസ്രായേല്യസഹസ്രങ്ങള്‍ക്കു തലവന്മാരായവരും കേട്ടപ്പോള്‍ അവര്‍ക്കും സന്തോഷമായി.

1 ശമൂവേൽ 20:3

ദാവീദ് പിന്നെയും അവനോടുഎന്നോടു നിനക്കു പ്രിയമാകുന്നുവെന്നു നിന്റെ അപ്പന്‍ നല്ലവണ്ണം അറികയാല്‍ യോനാഥാന്‍ ദുഃഖിക്കാതിരിക്കേണ്ടതിന്നു അവന്‍ ഇതു ഗ്രഹിക്കരുതു എന്നു അവന്‍ വിചാരിക്കുന്നു; എന്നാല്‍ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിന്നും മദ്ധ്യേ ഒരടി അകലം മാത്രമേയുള്ളു എന്നു സത്യംചെയ്തു പറഞ്ഞു.

1 ശമൂവേൽ 27:8

ദാവീദും അവന്റെ ആളുകളും ഗെശൂര്‍യ്യരെയും ഗെസ്രിയരെയും അമാലേക്യരെയും ചെന്നു ആക്രമിച്ചു. ഇവര്‍ ശൂര്‍വരെയും മിസ്രയീംദേശംവരെയുമുള്ള നാട്ടിലെ പൂര്‍വ്വ നിവാസികളായിരുന്നു.

1 ശമൂവേൽ 28:10

യഹോവയാണ ഈ കാര്യംകൊണ്ടു നിനക്കു ഒരു ദോഷവും ഭവിക്കയില്ല എന്നു ശൌല്‍ യഹോവയുടെ നാമത്തില്‍ അവളോടു സത്യം ചെയ്തു പറഞ്ഞു.

1 ശമൂവേൽ 29:3

ഫെലിസ്ത്യപ്രഭുക്കന്മാര്‍ഈ എബ്രായര്‍ എന്തിന്നു എന്നു ചോദിച്ചപ്പോള്‍ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടുഇവന്‍ യിസ്രായേല്‍രാജാവായ ശൌലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്രനാളായി ഇത്രസംവത്സരമായി അവന്‍ എന്നോടുകൂടെ പാര്‍ക്കുംന്നു. അവന്‍ എന്നെ ആശ്രയിച്ചതുമുതല്‍ ഇന്നുവരെ ഞാന്‍ അവനില്‍ ഒരു കുറവും കണ്ടിട്ടില്ല എന്നു പറഞ്ഞു.

2 ശമൂവേൽ 3:25

അവന്‍ പോയല്ലോ! നേരിന്റെ മകനായ അബ്നേരിനെ നീ അറികയില്ലേ? നിന്നെ ചതിപ്പാനും നിന്റെ പോക്കും വരവും ഗ്രഹിപ്പാനും നീ ചെയ്യുന്നതൊക്കെയും അറിവാനുമല്ലോ അവന്‍ വന്നതു എന്നു പറഞ്ഞു.

2 രാജാക്കന്മാർ 19:27

എന്നാല്‍ നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാന്‍ അറിയുന്നു.

സങ്കീർത്തനങ്ങൾ 121:8

യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവന്‍ നിന്റെ പ്രാണനെ പരിപാലിക്കും.

യേശയ്യാവ് 37:28

എന്നാല്‍ നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാന്‍ അറിയുന്നു.

യേശയ്യാവ് 65:16

മുന്‍ പിലത്തെ കഷ്ടങ്ങള്‍ മറന്നുപോകയും അവ എന്റെ കണ്ണിന്നു മറഞ്ഞിരിക്കയും ചെയ്കകൊണ്ടു ഭൂമിയില്‍ തന്നെത്താന്‍ അനുഗ്രഹിക്കുന്നവന്‍ സത്യദൈവത്താല്‍ തന്നെത്താന്‍ അനുഗ്രഹിക്കും; ഭൂമിയില്‍ സത്യം ചെയ്യുന്നവന്‍ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും

യിരെമ്യാവ് 12:16

ഇരുട്ടാകുന്നതിന്നും നിങ്ങളുടെ കാല്‍ അന്ധകാരപര്‍വ്വതങ്ങളില്‍ ഇടറിപ്പോകുന്നതിന്നും മുമ്പെ നിങ്ങളുടെ ദൈവമായ യഹോവേക്കു ബഹുമാനം കൊടുപ്പിന്‍ ; അല്ലെങ്കില്‍ നിങ്ങള്‍ പ്രകാശത്തിന്നു കാത്തിരിക്കെ അവന്‍ അന്ധതമസ്സും കൂരിരുട്ടും വരുത്തും.

മത്തായി 5:16

അങ്ങനെ തന്നേ മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.

1 പത്രോസ് 2:12

നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദര്‍ശനദിവസത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയില്‍ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാന്‍ പ്രബോധിപ്പിക്കുന്നു.

1 പത്രോസ് 3:16

ക്രിസ്തുവില്‍ നിങ്ങള്‍ക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവര്‍ നിങ്ങളെ പഴിച്ചു പറയുന്നതില്‍ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിന്‍ .

Interlinear

Choose Theme