ഫെലിസ്ത്യപ്രഭുക്കന്മാര്‍ഈ എബ്രായര്‍ എന്തിന്നു എന്നു ചോദിച്ചപ്പോള്‍ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടുഇവന്‍ യിസ്രായേല്‍രാജാവായ ശൌലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്രനാളായി ഇത്രസംവത്സരമായി അവന്‍ എന്നോടുകൂടെ പാര്‍ക്കുംന്നു. അവന്‍ എന്നെ ആശ്രയിച്ചതുമുതല്‍ ഇന്നുവരെ ഞാന്‍ അവനില്‍ ഒരു കുറവും കണ്ടിട്ടില്ല എന്നു പറഞ്ഞു.
Cross references
ഔടിപ്പോന്ന ഒരുത്തന്‍ വന്നു എബ്രായനായ അബ്രാമിനെ അറിയിച്ചു. അവന്‍ എശ്ക്കോലിന്റെയും ആനേരിന്റെയും സഹോദരനായി അമോര്‍യ്യനായ മമ്രേയുടെ തോപ്പില്‍ പാര്‍ത്തിരുന്നു; അവര്‍ അബ്രാമിനോടു സഖ്യത ചെയ്തവര്‍ ആയിരുന്നു.
ഫെലിസ്ത്യര്‍ ആര്‍പ്പിന്റെ ഒച്ച കേട്ടിട്ടുഎബ്രായരുടെ പാളയത്തില്‍ ഈ വലിയ ആര്‍പ്പിന്റെ കാരണം എന്തു എന്നു അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തില്‍ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു.
ഇങ്ങനെ അവര്‍ ഇരുവരും ഫെലിസ്ത്യരുടെ പട്ടാളത്തിന്നു തങ്ങളെത്തന്നേ കാണിച്ചപ്പോള്‍ഇതാ, എബ്രായര്‍ ഒളിച്ചിരുന്ന പൊത്തുകളില്‍നിന്നു പുറപ്പെട്ടു വരുന്നു എന്നു ഫെലിസ്ത്യര്‍ പറഞ്ഞു.
അടിയന്റെ കുറ്റം ക്ഷമിക്കേണമേ, യഹോവ യജമാനന്നു സ്ഥിരമായോരു ഭവനം പണിയും; യഹോവയുടെ യുദ്ധങ്ങളെയല്ലോ യജമാനന്‍ നടത്തുന്നതു. ആയുഷ്കാലത്തൊരിക്കലും നിന്നില്‍ ദോഷം കാണുകയില്ല.
ദാവീദ് ഫെലിസ്ത്യദേശത്തു പാര്‍ത്തകാലം ഒരു ആണ്ടും നാലു മാസവും ആയിരുന്നു.
അപ്പോള്‍ ആ പുരുഷന്മാര്‍നാം ഈ ദാനീയേലിന്റെ നേരെ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചുള്ളതല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ല എന്നു പറഞ്ഞു.
മഹാപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോള്‍ക്രൂശിക്ക, ക്രൂശിക്ക, എന്നു ആര്‍ത്തുവിളിച്ചു. പീലാത്തൊസ് അവരോടുനിങ്ങള്‍ അവനെ കൊണ്ടുപോയി ക്രൂശിപ്പിന്‍ ഞാനോ അവനില്‍ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു.
ആര്‍ക്കും തിന്മെക്കു പകരം തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പില്‍ യോഗ്യമായതു മുന്‍ കരുതി,
ക്രിസ്തുവില്‍ നിങ്ങള്‍ക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവര്‍ നിങ്ങളെ പഴിച്ചു പറയുന്നതില്‍ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിന്‍ .