Home Bibles 1 ശമൂവേൽ 14:12 · മലയാളം ബൈബിൾ
1 ശമൂവേൽ 14:12 · മലയാളം ബൈബിൾ

പട്ടാളക്കാര്‍ യോനാഥാനോടും അവന്റെ ആയുധവാഹകനോടുംഇങ്ങോട്ടു കയറിവരുവിന്‍ ; ഞങ്ങള്‍ ഒന്നു കാണിച്ചുതരാം എന്നു പറഞ്ഞു. അപ്പോള്‍ യോനാഥാന്‍ തന്റെ ആയുധവാഹകനോടുഎന്റെ പിന്നാലെ കയറിവരിക; യഹോവ അവരെ യിസ്രായേലിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

Cross references

ഉല്പത്തി 24:26

അപ്പോള്‍ ആ പുരുഷന്‍ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു

ഉല്പത്തി 24:42

ഞാന്‍ ഇന്നു കിണറ്റിന്നരികെ വന്നപ്പോള്‍ പറഞ്ഞതുഎന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, ഞാന്‍ വന്നിരിക്കുന്ന ഈ യാത്രയെ നീ സഫലമാക്കി എങ്കില്‍--

ഉല്പത്തി 24:48

ഞാന്‍ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്റെ യജമാനന്റെ സഹോദരന്റെ മകളെ അവന്റെ മകന്നായിട്ടു എടുപ്പാന്‍ എന്നെ നേര്‍വ്വഴിക്കു കൊണ്ടുവന്നവനായി എന്റെ യജമാനന്‍ അബ്രാഹാമിന്റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു.

ന്യായാധിപന്മാർ 4:14

അപ്പോള്‍ ദെബോരാ ബാരാക്കിനോടുപുറപ്പെട്ടുചെല്ലുക; യഹോവ ഇന്നു സീസെരയെ നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ ബാരാക്കും അവന്റെ പിന്നാലെ പതിനായിരംപേരും താബോര്‍പര്‍വ്വതത്തില്‍ നിന്നു ഇറങ്ങിച്ചെന്നു,

ന്യായാധിപന്മാർ 7:14

ഇതു യോവാശിന്റെ മകനായ ഗിദെയോന്‍ എന്ന യിസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

ന്യായാധിപന്മാർ 7:15

ഗിദെയോന്‍ സ്വപ്നവും പൊരുളും കേട്ടപ്പോള്‍ നമസ്കരിച്ചു; യിസ്രായേലിന്റെ പാളയത്തില്‍ മടങ്ങിച്ചെന്നുഎഴുന്നേല്പിന്‍ , യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

1 ശമൂവേൽ 14:10

ഇങ്ങോട്ടു കയറിവരുവിന്‍ എന്നു പറഞ്ഞാലോ നമുക്കു കയറിച്ചെല്ലാം; യഹോവ അവരെ നമ്മുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നതിന്നു ഇതു നമുക്കു അടയാളം ആയിരിക്കും.

1 ശമൂവേൽ 17:43

ഫെലിസ്ത്യന്‍ ദാവീദിനോടുനീ വടികളുമായി എന്റെ നേരെ വരുവാന്‍ ഞാന്‍ നായോ എന്നു ചോദിച്ചു, തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു.

2 ശമൂവേൽ 2:14

അബ്നേര്‍ യോവാബിനോടുബാല്യക്കാര്‍ എഴുന്നേറ്റു നമ്മുടെ മുമ്പാകെ ഒന്നു കളിക്കട്ടെ എന്നു പറഞ്ഞു.

2 ശമൂവേൽ 5:24

ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളില്‍കൂടി അണിനടക്കുന്ന ഒച്ചപോലെ കേള്‍ക്കും; അപ്പോള്‍ വേഗത്തില്‍ ചെല്ലുക; ഫെലിസ്ത്യസൈന്യത്തെ തോല്പിപ്പാന്‍ യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളപ്പാടുണ്ടായി .

2 രാജാക്കന്മാർ 14:8

ആ കാലത്തു അമസ്യാവു യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകന്‍ യെഹോവാശ് എന്ന യിസ്രായേല്‍രാജാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുവരിക, നാം തമ്മില്‍ ഒന്നു നോക്കുക എന്നു പറയിച്ചു.

Interlinear

Choose Theme