അങ്ങനെ യോനാഥാനും അവന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി; അവര്‍ യോനാഥന്റെ മുമ്പില്‍ വീണു; ആയുധവാഹകന്‍ അവന്റെ പിന്നാലെ കൊന്നുംകൊണ്ടു നടന്നു.
Cross references
നിങ്ങളുടെ ശത്രുക്കളെ നിങ്ങള്‍ ഔടിക്കും; അവര്‍ നിങ്ങളുടെ മുമ്പില്‍ വാളിനാല്‍ വീഴും.
നിങ്ങളില്‍ അഞ്ചുപേര്‍ നൂറുപേരെ ഔടിക്കും; നിങ്ങളില്‍ നൂറുപേര്‍ പതിനായിരംപേരെ ഔടിക്കും; നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ മുമ്പില്‍ വാളിനാല്‍ വീഴും.
നിന്നോടു എതിര്‍ക്കുംന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പില്‍ തോലക്കുമാറാക്കും; അവര്‍ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പില്‍ നിന്നു ഔടിപ്പോകും.
അവരുടെ പാറ അവരെ വിറ്റുകളകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവന്‍ ആയിരംപേരെ പിന്തുടരുന്നതും ഇരുവര്‍ പതിനായിരംപോരെ ഔടിക്കുന്നതുമെങ്ങനെ?
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്തതുപോലെ താന്തന്നേ നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്തതുകൊണ്ടു നിങ്ങളില്‍ ഒരുത്തന്‍ ആയിരം പേരെ ഔടിച്ചിരിക്കുന്നു.
നിന്നാല്‍ ഞാന്‍ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താല്‍ ഞാന്‍ മതില്‍ ചാടിക്കടക്കും.
ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കില്‍ നമുക്കു പ്രതിക്കുലം ആര്‍?
തീയുടെ ബലം കെടുത്തു, വാളിന്റെ വായക്കു തെറ്റി, ബലഹീനതയില്‍ ശക്തി പ്രാപിച്ചു, യുദ്ധത്തില്‍ വീരന്മാരായിതീര്‍ന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഔടിച്ചു.