ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളില്‍കൂടി അണിനടക്കുന്ന ഒച്ചപോലെ കേള്‍ക്കും; അപ്പോള്‍ വേഗത്തില്‍ ചെല്ലുക; ഫെലിസ്ത്യസൈന്യത്തെ തോല്പിപ്പാന്‍ യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളപ്പാടുണ്ടായി .
Cross references
അപ്പോള്‍ ദെബോരാ ബാരാക്കിനോടുപുറപ്പെട്ടുചെല്ലുക; യഹോവ ഇന്നു സീസെരയെ നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ ബാരാക്കും അവന്റെ പിന്നാലെ പതിനായിരംപേരും താബോര്‍പര്‍വ്വതത്തില്‍ നിന്നു ഇറങ്ങിച്ചെന്നു,
ഗിദെയോന്‍ സ്വപ്നവും പൊരുളും കേട്ടപ്പോള്‍ നമസ്കരിച്ചു; യിസ്രായേലിന്റെ പാളയത്തില്‍ മടങ്ങിച്ചെന്നുഎഴുന്നേല്പിന്‍ , യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വരുവോളം നില്പിന്‍ എന്നു അവര്‍ പറഞ്ഞാല്‍ നാം അവരുടെ അടുക്കല്‍ കയറിപ്പോകാതെ നിന്നേടത്തുതന്നേ നില്‍ക്കേണം.
കര്‍ത്താവു അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്റെയും ആരവം കേള്‍പ്പിച്ചിരുന്നതുകൊണ്ടു അവര്‍ തമ്മില്‍ തമ്മില്‍ഇതാ, നമ്മുടെ നേരെ വരേണ്ടതിന്നു യിസ്രായേല്‍രാജാവു ഹിത്യരാജാക്കന്മാരെയും മിസ്രയീംരാജാക്കന്മാരെയും നമുക്കു വിരോധമായി കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളില്‍കൂടി അണിയണിയായി നടക്കുന്ന ഒച്ച കേട്ടാല്‍ നീ പടെക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിപ്പാന്‍ ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളിച്ചെയ്തു;
എല്ലാ നാവും “യേശുക്രിസ്തു കര്‍ത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.