യിസ്രായേല്യര്‍ നഫ്താലിയില്‍നിന്നും ആശേരില്‍നിന്നും മനശ്ശെയില്‍നിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന്‍ തുടര്‍ന്നു.
Cross references
നിങ്ങളുടെ ശത്രുക്കളെ നിങ്ങള്‍ ഔടിക്കും; അവര്‍ നിങ്ങളുടെ മുമ്പില്‍ വാളിനാല്‍ വീഴും.
അവന്‍ മനശ്ശെയില്‍ എല്ലാടവും ദൂതന്മാരെ അയച്ചു, അവരെയും തന്റെ അടുക്കല്‍ വിളിച്ചുകൂട്ടി; ആശേരിന്റെയും സെബൂലൂന്റെയും നഫ്താലിയുടെയും അടുക്കലും ദൂതന്മാരെ അയച്ചു; അവരും പുറപ്പെട്ടുവന്നു അവരോടു ചേര്‍ന്നു.
അങ്ങനെ തന്നേ എഫ്രയീംമലനാട്ടില്‍ ഒളിച്ചിരുന്ന യിസ്രായേല്യര്‍ ഒക്കെയും ഫെലിസ്ത്യര്‍ തോറ്റോടി എന്നു കേട്ടയുടനെ അവരും പടയില്‍ ചേര്‍ന്നു അവരെ പിന്തുടര്‍ന്നു.
അവര്‍ ഔരോരുത്തന്‍ താന്താന്റെ നേരെ വരുന്നവനെ കൊന്നു; അരാമ്യര്‍ ഔടിപ്പോയി; യിസ്രായേല്‍ അവരെ പിന്തുടര്‍ന്നു; അരാം രാജാവായ ബെന്‍ -ഹദദ് കുതിരപ്പുറത്തു കയറി കുതിരച്ചേവകരോടുകൂടെ ചാടിപ്പോയി.
പിന്നെ യിസ്രായേല്‍രാജാവു പുറപ്പെട്ടു കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചുകളഞ്ഞു.