അനന്തരം യൊരോബെയാം എഫ്രയീംമലനാട്ടില്‍ ശെഖേം പണിതു അവിടെ പാര്‍ത്തു. അവന്‍ അവിടെനിന്നു പുറപ്പെട്ടു പെനൂവേലും പണിതു.
Cross references
ഞാന്‍ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വിന്നില്ല എന്നു യാക്കോബ് പറഞ്ഞു, ആ സ്ഥലത്തിന്നു പെനീയേല്‍ എന്നു പേരിട്ടു.
അവന്‍ പെനീയേല്‍ കടന്നു പോകുമ്പോള്‍ സൂര്യന്‍ ഉദിച്ചു; എന്നാല്‍ തുടയുടെ ഉളുകൂനിമിത്തം അവന്‍ മുടന്തിനടന്നു.
അവന്‍ യാക്കോബിന്റെ തുടയുടെ തടത്തിലെ ഞരമ്പു തൊടുകകൊണ്ടു യിസ്രായേല്‍മക്കള്‍ ഇന്നുവരെയും തുടയുടെ തടത്തിലെ ഞരമ്പു തിന്നാറില്ല.
അവിടെനിന്നു അവന്‍ പെനൂവേലിലേക്കു ചെന്നു അവരോടും അങ്ങനെ ചോദിച്ചു; സുക്കോത്ത് നിവാസികള്‍ ഉത്തരം പറഞ്ഞതുപോലെ തന്നേ പെനൂവേല്‍നിവാസികളും പറഞ്ഞു.
അവന്‍ പെനൂവേലിലെ ഗോപുരം ഇടിച്ചു പട്ടണക്കാരെ കൊന്നുകളഞ്ഞു.
അനന്തരം യെരുബ്ബാലിന്റെ മകനായ അബീമേലെക്‍ ശെഖേമില്‍ തന്റെ അമ്മയുടെ സഹോദരന്മാരുടെ അടുക്കല്‍ ചെന്നു അവരോടും തന്റെ അമ്മയുടെ പിതൃഭവനമായ സര്‍വ്വകുടുംബത്തോടും സംസാരിച്ചു
അബീമേലെക്‍ അന്നു മുഴുവനും പട്ടണത്തോടു പൊരുതു പട്ടണം പിടിച്ചു അതിലെ ജനത്തെ കൊന്നു, പട്ടണത്തെ ഇടിച്ചുകളഞ്ഞു അതില്‍ ഉപ്പു വിതറി.
ശലോമോന്‍ രാജാവു യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതില്‍, ഹാസോര്‍, മെഗിദ്ദോ, ഗേസെര്‍ എന്നിവ പണിയേണ്ടതിന്നു ഊഴിയവേല ചെയ്യിച്ച വിവരം
അങ്ങനെ ശലോമോന്‍ ഗേസെരും
രെഹബെയാമിനെ രാജാവാക്കേണ്ടതിന്നു എല്ലായിസ്രായേലും ശെഖേമില്‍ വന്നിരുന്നതുകൊണ്ടു അവനും ശെഖേമില്‍ ചെന്നു.
യിസ്രായേല്‍രാജാവായ ബയെശാ യെഹൂദയുടെ നേരെ വന്നു, യെഹൂദാരാജാവായ ആസയുടെ അടുക്കല്‍ പോക്കുവരുത്തിന്നു ആരെയും സമ്മതിക്കാതിരിക്കേണ്ടതിന്നു രാമയെ പണിതു ഉറപ്പിച്ചു.
പിന്നെ അവന്‍ ശേമെരിനോടു ശമര്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളില്‍ പട്ടണം പണിതു; താന്‍ പണിത പട്ടണത്തിന്നു മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിന്‍ പ്രകാരം ശമര്യാ എന്നു പേരിട്ടു.
രെഹബെയാം യെരൂശലേമില്‍ പാര്‍ത്തു യെഹൂദയില്‍ ഉറപ്പിന്നായി പട്ടണങ്ങളെ പണിതു.