Home Bibles 1 രാജാക്കന്മാർ 15:17 · മലയാളം ബൈബിൾ
1 രാജാക്കന്മാർ 15:17 · മലയാളം ബൈബിൾ

യിസ്രായേല്‍രാജാവായ ബയെശാ യെഹൂദയുടെ നേരെ വന്നു, യെഹൂദാരാജാവായ ആസയുടെ അടുക്കല്‍ പോക്കുവരുത്തിന്നു ആരെയും സമ്മതിക്കാതിരിക്കേണ്ടതിന്നു രാമയെ പണിതു ഉറപ്പിച്ചു.

Cross references

യോശുവ 18:25

ഗിബെയോന്‍ , രാമ, ബേരോത്ത്,

1 ശമൂവേൽ 15:34

പിന്നെ ശമൂവേല്‍ രാമയിലേക്കു പോയി; ശൌലും ശൌലിന്റെ ഗിബെയയില്‍ അരമനയിലേക്കു പോയി.

1 രാജാക്കന്മാർ 12:27

ഈ ജനം യെരൂശലേമില്‍ യഹോവയുടെ ആലയത്തില്‍ യാഗം കഴിപ്പാന്‍ ചെന്നാല്‍ ഈ ജനത്തിന്റെ ഹൃദയം യെഹൂദാരാജാവായ രെഹബെയാം എന്ന തങ്ങളുടെ യജമാനങ്കലേക്കു തിരികയും അവര്‍ എന്നെ കൊന്നു യെഹൂദാരാജാവായ രെഹബെയാമിന്റെ പക്ഷം ചേരുകയും ചെയ്യും എന്നു പറഞ്ഞു.

1 രാജാക്കന്മാർ 15:21

ബയെശാ അതു കേട്ടപ്പോള്‍ രാമാ പണിയുന്നതു നിര്‍ത്തി തിര്‍സ്സയില്‍ തന്നേ പാര്‍ത്തു.

1 രാജാക്കന്മാർ 15:27

എന്നാല്‍ യിസ്സാഖാര്‍ഗോത്രക്കാരനായ അഹിയാവിന്റെ മകനായ ബയെശാ അവന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; ഫെലിസ്ത്യര്‍ക്കുംള്ള ഗിബ്ബെഥോനില്‍വെച്ചു അവനെ കൊന്നു; നാദാബും എല്ലാ യിസ്രായേലും ഗിബ്ബെഥോനെ വളഞ്ഞിരിക്കയായിരുന്നു.

2 ദിനവൃത്താന്തം 11:13

യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പൌരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു, താന്‍ ഉണ്ടാക്കിയ പൂജാഗിരികള്‍ക്കും മേഷവിഗ്രഹങ്ങള്‍ക്കും കാളകൂട്ടികള്‍ക്കും വേറെ പുരോഹിതന്മാരെ നിയമിച്ചതുകൊണ്ടു,

2 ദിനവൃത്താന്തം 16:1

ആസയുടെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടില്‍ യിസ്രായേല്‍രാജാവായ ബയെശായെഹൂദെക്കു നേരെ വന്നു യെഹൂദാരാജാവായ ആസയുടെ അടുക്കല്‍ വരത്തുപോക്കിന്നു ആരെയും സമ്മതിക്കാത്തവണ്ണം രാമയെ പണിതു ഉറപ്പിച്ചു.

യിരെമ്യാവ് 31:15

ഇനിയും ഈ ദേശത്തു വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

Interlinear

Choose Theme