ശലോമോന്‍ രാജാവു യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതില്‍, ഹാസോര്‍, മെഗിദ്ദോ, ഗേസെര്‍ എന്നിവ പണിയേണ്ടതിന്നു ഊഴിയവേല ചെയ്യിച്ച വിവരം
Cross references
അപ്പോള്‍ ഗേസെര്‍രാജാവായ ഹോരാം ലാഖീശിനെ സഹായിപ്പാന്‍ വന്നു; എന്നാല്‍ യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചു.
അനന്തരം ഹാസോര്‍രാജാവായ യാബീന്‍ ഇതു കേട്ടപ്പോള്‍ അവന്‍ മാദോന്‍ രാജാവായ യോബാബ്, ശിമ്രോന്‍ രാജാവു, അക്കശാഫ്രാജാവു എന്നിവരുടെ അടുക്കലും
പടിഞ്ഞാറോട്ടു യഫ്ളേത്യരുടെ അതിരിലേക്കു താഴത്തെ ബേത്ത്-ഹോരോന്റെ അതിര്‍വരെ, ഗേസെര്‍വരെ തന്നേ, ഇറങ്ങിച്ചെന്നു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു.
എന്നാല്‍ അവര്‍ ഗെസേരില്‍ പാര്‍ത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഇന്നുവരെ എഫ്രയീമ്യരുടെ ഇടയില്‍ ഊഴിയവേല ചെയ്തു പാര്‍ത്തു വരുന്നു.
അതു വടക്കു ആശേരിനോടും കിഴക്കു യിസ്സാഖാരിനോടും തൊട്ടിരിക്കുന്നു. യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്റെ അധീനനഗരങ്ങളും യിബ്ളെയാമും അതിന്റെ അധീനനഗരങ്ങളും ദോര്‍നിവാസികളും അതിന്റെ അധീനനഗരങ്ങളും ഏന്‍ -ദോര്‍നിവാസികളും അതിന്റെ അധീനനഗരങ്ങളും താനാക്‍ നിവാസികളും അതിന്റെ അധീനനഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്റെ അധീനനഗരങ്ങളും ഉണ്ടായിരുന്നു; മൂന്നു മേടുകള്‍ തന്നേ.
ഹാസോര്‍, കേദെശ്, എദ്രെയി, ഏന്‍ -ഹാസോര്‍,
എഫ്രയീംനാട്ടില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ശെഖേമും അതിന്റെ പുല്പുറങ്ങളും ഗേസെരും അതിന്റെ പുല്പുറങ്ങളും
എഫ്രയീം ഗേസെരില്‍ പാര്‍ത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഗേസെരില്‍ അവരുടെ ഇടയില്‍ പാര്‍ത്തു.
യഹോവ അവരെ ഹാസോരില്‍വാണ കനാന്യരാജാവായ യാബീന്നു വിറ്റുകളഞ്ഞു; അവന്റെ സേനാപതി ജാതികളുടെ ഹരോശെത്തില്‍ പാര്‍ത്തിരുന്ന സീസെരാ ആയിരുന്നു.
രാജാക്കന്മാര്‍ വന്നു പൊരുതുതാനാക്കില്‍വെച്ചു മെഗിദ്ദോവെള്ളത്തിന്നരികെ കനാന്യഭൂപന്മാര്‍ അന്നു പൊരുതു, വെള്ളിയങ്ങവര്‍ക്കും കൊള്ളയായില്ല.
അതിന്റെ ശേഷം ശെഖേമിലെ സകല പൌരന്മാരും മില്ലോഗൃഹമൊക്കെയും ഒരുമിച്ചുകൂടി ചെന്നു ശെഖേമിലെ ജ്ഞാപകസ്തംഭത്തിന്നരികെയുള്ള കരുവേലകത്തിങ്കല്‍വെച്ചു അബീമേലെക്കിനെ രാജാവാക്കി.
അല്ലെങ്കില്‍ അബീമേലെക്കില്‍നിന്നു തീ പുറപ്പെട്ടു ശെഖേംപൌരന്മാരെയും മില്ലോഗൃഹത്തെയും ദഹിപ്പിക്കട്ടെ; ശെഖേംപൌരന്മാരില്‍നിന്നും മില്ലോഗൃഹത്തില്‍നിന്നും തീ പുറപ്പെട്ടു അബീമേലെക്കിനെയും ദഹിപ്പിക്കട്ടെ.
ദാവീദ് കോട്ടയില്‍ വസിച്ചു, അതിന്നു ദാവീദിന്റെ നഗരമെന്നു പേരിട്ടു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലോട്ടും പണിതുറപ്പിച്ചു.
അനന്തരം ശലോമോന്‍ മിസ്രയീംരാജാവായ ഫറവോനോടു സംബന്ധംകൂടി, ഫറവോന്റെ മകളെ വിവാഹം ചെയ്തു; തന്റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിന്നു ചുറ്റും മതിലും പണിതു തീരുവോളം അവളെ ദാവീദിന്റെ നഗരത്തില്‍ കൊണ്ടുവന്നു പാര്‍പ്പിച്ചു.
അഹീലൂദിന്റെ മകനായ ബാനയുടെ ഇടവക താനാക്കും മെഗിദ്ദോവും സാരെഥാന്നരികെ യിസ്രായേലിന്നു താഴെ ബേത്ത്-ശെയാന്‍ മുതല്‍ ആബേല്‍-മെഹോലാവരെയും യൊക്‍ മെയാമിന്റെ അപ്പുറംവരെയുമുള്ള ബേത്ത്-ശെയാന്‍ മുഴുവനും ആയിരുന്നു;
ശലോമോന്‍ രാജാവു യിസ്രായേലില്‍നിന്നൊക്കെയും ഊഴിയവേലക്കാരെ വരിയിട്ടെടുത്തു; ഊഴിയ വേലക്കാര്‍ മുപ്പതിനായിരംപേരായിരുന്നു.
ശലോമോന്‍ യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനവും ഇരുപതു സംവത്സരംകൊണ്ടു പണിതശേഷം
മിസ്രയീംരാജാവായ ഫറവോന്‍ ചെന്നു, ഗേസെര്‍ പിടിച്ചു തീവെച്ചു ചുട്ടുകളഞ്ഞു, അതില്‍ പാര്‍ത്തിരുന്ന കനാന്യരെ കൊന്നു, അതിനെ ശലോമോന്റെ ഭാര്യയായ തന്റെ മകള്‍ക്കു സ്ത്രീധനമായി കൊടുത്തിരുന്നു.
യിസ്രായേല്‍മക്കള്‍ക്കു നിര്‍മ്മൂലമാക്കുവാന്‍ കഴിയാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോന്‍ ഊഴിയവേലക്കാരാക്കി; അവര്‍ ഇന്നുവരെ അങ്ങനെ ഇരിക്കുന്നു.
ഫറവോന്റെ മകള്‍ ദാവീദിന്റെ നഗരത്തില്‍നിന്നു ശലോമോന്‍ അവള്‍ക്കുവേണ്ടി പണിതിരുന്ന അരമനയില്‍ പാര്‍പ്പാന്‍ വന്നശേഷം അവന്‍ മില്ലോ പണിതു.
അവന്‍ രാജാവിനോടു മത്സരിപ്പാനുള്ള കാരണം എന്തെന്നാല്‍ശലോമോന്‍ മില്ലോ പണിതു, തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീര്‍ത്തു.
യെഹൂദാരാജാവായ അഹസ്യാവു ഇതു കണ്ടിട്ടു ഉദ്യാനഗൃഹത്തിന്റെ വഴിയായി ഔടിപ്പോയി. യേഹൂ അവനെ പിന്തുടര്‍ന്നുഅവനെയും രഥത്തില്‍ വെട്ടിക്കളവിന്‍ എന്നു കല്പിച്ചു. അവര്‍ യിബ്ളെയാമിന്നു സമീപത്തുള്ള ഗൂര്‍കയറ്റത്തിങ്കല്‍വെച്ചു അവനെ വെട്ടി; അവന്‍ മെഗിദ്ദോവിലേക്കു ഔടിച്ചെന്നു അവിടെവെച്ചു മരിച്ചുപോയി.
യോവാശിന്റെ ഭൃത്യന്മാര്‍ മത്സരിച്ചു കൂട്ടുകെട്ടുണ്ടാക്കി സില്ലായിലേക്കു പോകുന്ന വഴിക്കലുള്ള മില്ലോഗൃഹത്തില്‍ വെച്ചു അവനെ കൊന്നു.
യിസ്രായേല്‍രാജാവായ പേക്കഹിന്റെ കാലത്തു അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസര്‍ വന്നു ഈയോനും ആബേല്‍-ബേത്ത്-മയഖയും യാനോവഹും കേദെശൂം ഹാസോരും ഗിലെയാദും ഗെലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി.
അവന്റെ കാലത്തു മിസ്രയീംരാജാവായ ഫറവോന്‍ -നെഖോ അശ്ശൂര്‍രാജാവിന്റെ നേരെ ഫ്രാത്ത് നദിക്കു പുറപ്പെട്ടു; യോശീയാരാജാവു അവന്റെ നേരെ ചെന്നു; അവന്‍ അവനെ കണ്ടിട്ടു മെഗിദ്ദോവില്‍വെച്ചു കൊന്നുകളഞ്ഞു.
അവര്‍ക്കും, സങ്കേതനഗരങ്ങളായ എഫ്രയീം മലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും
അതിന്റെശേഷം ഗേസെരില്‍വെച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്തു ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളില്‍ ഒരുത്തനായ സിപ്പായിയെ വെട്ടിക്കൊന്നു; പിന്നെ അവര്‍ കീഴടങ്ങി.
ശലോമോന്‍ യഹോവയുടെ ആലയവും തന്റെ അരമനയും ഇരുപതു സംവത്സരം കൊണ്ടു പണിതശേഷം
എങ്കിലും യോശീയാവു വിട്ടുതിരിയാതെ അവനോടു യുദ്ധം ചെയ്യേണ്ടതിന്നു വേഷംമാറി; നെഖോ പറഞ്ഞ ദൈവവചനങ്ങളെ കേള്‍ക്കാതെ അവന്‍ മെഗിദ്ദോതാഴ്വരയില്‍ യുദ്ധം ചെയ്‍വാന്‍ ചെന്നു.
നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ;
അന്നാളില്‍ മെഗിദ്ദോതാഴ്വരയിലുള്ള ഹദദ്-രിമ്മോനിലെ വിലാപംപോലെ യെരൂശലേമില്‍ ഒരു മഹാവിലാപം ഉണ്ടാകും.