ആകയാല് യഹോവയുടെ സഭയായ എല്ലായിസ്രായേലും കാണ്കെയും നമ്മുടെ ദൈവം കേള്ക്കെയും ഞാന് പറയുന്നതുനിങ്ങള് ഈ നല്ലദേശം അനുഭവിക്കയും പിന്നത്തേതില് അതു നിങ്ങളുടെ മക്കള്ക്കു ശാശ്വതാവകാശമായി വെച്ചേക്കയും ചെയ്യേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കയും ഉപേക്ഷിക്കാതിരിക്കയും ചെയ്വിന് .
Cross references
ഞാന് നിങ്ങളോടു കല്പിച്ച എല്ലാറ്റിലും സൂക്ഷ്മതയോടിരിപ്പിന് ; അന്യ ദൈവങ്ങളുടെ നാമം കീര്ത്തിക്കരുതു; അതു നിന്റെ വായില്നിന്നു കേള്ക്കയും അരുതു.
ഇപ്പോള് യിസ്രായേലേ, നിങ്ങള് ജീവിച്ചിരിപ്പാനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങള്ക്കു തരുന്ന ദേശം ചെന്നു കൈവശമാക്കുവാനും തക്കവണ്ണം നിങ്ങള് അനുസരിച്ചു നടക്കേണ്ടതിന്നു ഞാന് നിങ്ങളോടു ഉപദേശിക്കുന്ന ചട്ടങ്ങളും വിധികളും കേള്പ്പിന് .
അവയെ പ്രമാണിച്ചു നടപ്പിന് ; ഇതു തന്നേയല്ലോ ജാതികളുടെ ദൃഷ്ടിയില് നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നതു. അവര് ഈ കല്പനകളൊക്കെയും കേട്ടിട്ടുഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നേ എന്നു പറയും.
നിങ്ങള് കൈവശമാക്കേണ്ടതിന്നു യോര്ദ്ദാന് കടന്നുചെല്ലുന്ന ദേശത്തു നിന്നു നിങ്ങള് വേഗത്തില് നശിച്ചുപോകുമെന്നു ഞാന് ഇന്നു ആകാശത്തെയും ഭൂമിയെയും നിങ്ങള്ക്കു വിരോധമായി സാക്ഷിനിര്ത്തി പറയുന്നു; നിങ്ങള് അവിടെ ദീര്ഘായുസ്സോടിരിക്കാതെ നിര്മ്മൂലമായ്പോകും.
ആകയാല് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചതുപോലെ ചെയ്വാന് ജാഗ്രതയായിരിപ്പിന് ; ഇടത്തോട്ടെങ്കിലും വലത്തോട്ടെങ്കിലും മാറരുതു.
നിങ്ങള് ജീവിച്ചിരിക്കേണ്ടതിന്നും നിങ്ങള്ക്കു നന്നായിരിക്കേണ്ടതിന്നും നിങ്ങള് കൈവശമാക്കുന്ന ദേശത്തു ദീര്ഘായുസ്സോടിരിക്കേണ്ടതിന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാവഴിയിലും നടന്നുകൊള്വിന് .
മോശെ യിസ്രായേല് മൂപ്പന്മാരോടുകൂടെ ജനത്തോടു കല്പിച്ചതു എന്തെന്നാല്ഞാന് ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിപ്പിന് .
നിങ്ങളുടെ കുഞ്ഞുങ്ങള്, ഭാര്യമാര്, നിന്റെ പാളയത്തില് വിറകു കീറുകയും വെള്ളം കോരുകയും ചെയ്യുന്ന പരദേശി എന്നിങ്ങനെ എല്ലാവരും
നാം മിസ്രയീംദേശത്തു എങ്ങനെ പാര്ത്തു എന്നും നിങ്ങള് കടന്നുപോകുന്ന ജാതികളുടെ നടുവില്കൂടി എങ്ങനെ കടന്നു എന്നും നിങ്ങള് അറിയുന്നുവല്ലോ.
നിങ്ങള് യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചാല് മുമ്പെ നിങ്ങള്ക്കു നന്മചെയ്തതുപോലെ അവന് തിരിഞ്ഞു നിങ്ങള്ക്കു തിന്മചെയ്തു നിങ്ങളെ സംഹരിക്കും.
ആകയാല് നിങ്ങള് ശക്തിപ്പെട്ടു ദേശത്തിന്റെ നന്മ അനുഭവിച്ചു അതു എന്നേക്കും നിങ്ങളുടെ മക്കള്ക്കു അവകാശമായി വെച്ചേക്കേണ്ടതിന്നു നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്ക്കും കൊടുക്കാതെയും അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്ക്കും എടുക്കാതെയും അവരുടെ സമാധാനവും നന്മയും ഒരിക്കലും കരുതാതെയും ഇരിക്കേണം എന്നിങ്ങനെ നിന്റെ ദാസന്മാരായ പ്രവാചകന്മാര്മുഖാന്തരം നീ അരുളിച്ചെയ്ത കല്പനകളെ ഞങ്ങള് ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.
അവര് നീതികേടു പ്രവര്ത്തിക്കാതെ അവന്റെ വഴികളില്തന്നേ നടക്കുന്നു.
ബാലന് തന്റെ നടപ്പിനെ നിര്മ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാല് തന്നേ.
എന്റെ വഴികളെ ഞാന് വിവരിച്ചപ്പോള് നീ എനിക്കു ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോള് ഞാന് നിന്റെ കല്പനകളുടെ വഴിയില് ഔടും.ഹേ.
ഞാന് നിന്റെ വിധികള്ക്കായി കാത്തിരിക്കയാല് സത്യത്തിന്റെ വചനം എന്റെ വായില് നിന്നു നീക്കിക്കളയരുതേ.
മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു
മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.
ഗുണവാന് മക്കളുടെ മക്കള്ക്കു അവകാശം വെച്ചേക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാന്നു വേണ്ടി സംഗ്രഹിക്കപ്പെടുന്നു.
യഹോവയുടെ പുസ്തകത്തില് അന്വേഷിച്ചു വായിച്ചു നോക്കുവിന് ; അവയില് ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു.
നിങ്ങള് ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേല് ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാന് പാടില്ല.
ക്ഷണത്തില് ഞാന് നിന്റെ അടുക്കല് ആളയച്ചു; നീ വന്നതു ഉപകാരം. കര്ത്താവു നിന്നോടു കല്പിച്ചതൊക്കെയും കേള്പ്പാന് ഞങ്ങള് എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു.
അവര് തെസ്സലോനീക്കയിലുള്ളവരെക്കാള് ഉത്തമന്മാരായിരുന്നു. അവര് വചനം പൂര്ണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.
അവരുടെ ഇടയില് നിങ്ങള് ജീവന്റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തില് ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.
ആകയാല് നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നിലക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പില് വെച്ചിരിക്കുന്ന ഔട്ടം സ്ഥിരതയോടെ ഔടുക.