Home Bibles മത്തായി 5:14 · മലയാളം ബൈബിൾ
മത്തായി 5:14 · മലയാളം ബൈബിൾ

നിങ്ങള്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാന്‍ പാടില്ല.

Cross references

ഉല്പത്തി 11:4

വരുവിന്‍ , നാം ഭൂതലത്തില്‍ ഒക്കെയും ചിതറിപ്പോകാതിരിപ്പാന്‍ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കുക എന്നു അവര്‍ പറഞ്ഞു.

സദൃശവാക്യങ്ങൾ 4:18

നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.

യെഹെസ്കേൽ 5:5

യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇതു യെരൂശലേം ആകുന്നു; ഞാന്‍ അതിനെ ജാതികളുടെ മദ്ധ്യേ വെച്ചിരിക്കുന്നു; അതിന്നു ചുറ്റും രാജ്യങ്ങള്‍ ഉണ്ടു

യോഹന്നാൻ 5:35

എനിക്കോ യോഹന്നാന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ടു; പിതാവു എനിക്കു അനുഷ്ഠിപ്പാന്‍ തന്നിരിക്കുന്ന പ്രവൃത്തികള്‍, ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ തന്നേ, പിതാവു എന്നെ അയച്ചു എന്നു എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു.

യോഹന്നാൻ 8:12

യേശു പിന്നെയും അവരോടു സംസാരിച്ചുഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവന്‍ ആകും എന്നു പറഞ്ഞു.

യോഹന്നാൻ 12:36

നിങ്ങള്‍ വെളിച്ചത്തിന്റെ മക്കള്‍ ആകേണ്ടതിന്നു വെളിച്ചം ഉള്ളടത്തോളം വെളിച്ചത്തില്‍ വിശ്വസിപ്പിന്‍ എന്നു പറഞ്ഞു.

റോമർ 2:19

ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തില്‍ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടര്‍ക്കും വഴി കാട്ടുന്നവന്‍ ,

2 കൊരിന്ത്യർ 6:14

നിങ്ങള്‍ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധര്‍മ്മത്തിന്നും തമ്മില്‍ എന്തോരു ചേര്‍ച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ?

എഫേസ്യർ 5:8

മുമ്പെ നിങ്ങള്‍ ഇരുളായിരുന്നു; ഇപ്പോഴോ കര്‍ത്താവില്‍ വെളിച്ചം ആകുന്നു.

ഫിലിപ്പിയർ 2:15

അവരുടെ ഇടയില്‍ നിങ്ങള്‍ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തില്‍ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.

1 തെസ്സലോനിക്ക്യർ 5:5

നിങ്ങള്‍ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല.

വെളിപ്പാട് 1:20

എന്റെ വലങ്കയ്യില്‍ കണ്ട ഏഴു നക്ഷത്രത്തിന്റെ മര്‍മ്മവും ഏഴു പൊന്‍ നിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളകൂ ഏഴു സഭകള്‍ ആകുന്നു എന്നു കല്പിച്ചു.

വെളിപ്പാട് 21:14

നഗരത്തിന്റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതില്‍ കുഞ്ഞാടിന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു.

Interlinear

Choose Theme