Home Bibles ആവർത്തനം 27:1 · മലയാളം ബൈബിൾ
ആവർത്തനം 27:1 · മലയാളം ബൈബിൾ

മോശെ യിസ്രായേല്‍ മൂപ്പന്മാരോടുകൂടെ ജനത്തോടു കല്പിച്ചതു എന്തെന്നാല്‍ഞാന്‍ ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിപ്പിന്‍ .

Cross references

ആവർത്തനം 1:1

സൂഫിന്നെതിരെ പാരാന്നും തോഫെലിന്നും ലാബാന്നും ഹസേരോത്തിന്നും ദീസാഹാബിന്നും നടുവെ യോര്‍ദ്ദാന്നക്കരെ മരുഭൂമിയില്‍ അരാബയില്‍വെച്ചു മോശെ എല്ലായിസ്രായേലിനോടും പറഞ്ഞ വചനങ്ങള്‍ ആവിതു

ആവർത്തനം 4:1

ഇപ്പോള്‍ യിസ്രായേലേ, നിങ്ങള്‍ ജീവിച്ചിരിപ്പാനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തരുന്ന ദേശം ചെന്നു കൈവശമാക്കുവാനും തക്കവണ്ണം നിങ്ങള്‍ അനുസരിച്ചു നടക്കേണ്ടതിന്നു ഞാന്‍ നിങ്ങളോടു ഉപദേശിക്കുന്ന ചട്ടങ്ങളും വിധികളും കേള്‍പ്പിന്‍ .

ആവർത്തനം 6:17

നിങ്ങളുടെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും നിങ്ങള്‍ ജാഗ്രതയോടെ പ്രമാണിക്കേണം.

ആവർത്തനം 11:32

ഞാന്‍ ഇന്നു നിങ്ങളുടെ മുമ്പില്‍ വെക്കുന്ന എല്ലാചട്ടങ്ങളും വിധികളും നിങ്ങള്‍ പ്രമാണിച്ചുനടക്കേണം.

ആവർത്തനം 26:16

ഈ ചട്ടങ്ങളും വിധികളും ആചരിപ്പാന്‍ നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു കല്പിക്കുന്നു; നീ അവയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ പ്രമാണിച്ചു നടക്കേണം.

1 ദിനവൃത്താന്തം 28:8

ആകയാല്‍ യഹോവയുടെ സഭയായ എല്ലായിസ്രായേലും കാണ്‍കെയും നമ്മുടെ ദൈവം കേള്‍ക്കെയും ഞാന്‍ പറയുന്നതുനിങ്ങള്‍ ഈ നല്ലദേശം അനുഭവിക്കയും പിന്നത്തേതില്‍ അതു നിങ്ങളുടെ മക്കള്‍ക്കു ശാശ്വതാവകാശമായി വെച്ചേക്കയും ചെയ്യേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കയും ഉപേക്ഷിക്കാതിരിക്കയും ചെയ്‍വിന്‍ .

ലൂക്കോസ് 11:28

അതിന്നു അവന്‍ അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവര്‍ അത്രേ ഭാഗ്യവാന്മാര്‍ എന്നു പറഞ്ഞു.

യോഹന്നാൻ 15:14

ഞാന്‍ നിങ്ങളോടു കല്പിക്കുന്നതു ചെയ്താല്‍ നിങ്ങള്‍ എന്റെ സ്നേഹിതന്മാര്‍ തന്നേ

1 തെസ്സലോനിക്ക്യർ 4:1

ഒടുവില്‍ സഹോദരന്മാരേ, ദൈവ പ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങള്‍ എങ്ങനെ നടക്കേണം എന്നു ഞങ്ങളോടു ഗ്രഹിച്ചതുപോലെ — നിങ്ങള്‍ നടക്കുന്നതുപോലെ തന്നേ — ഇനിയും അധികം വര്‍ദ്ധിച്ചു വരേണ്ടതിന്നു ഞങ്ങള്‍ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ നിങ്ങളോടു അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു.

യാക്കോബ് 2:10

ഒരുത്തന്‍ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നില്‍ തെറ്റിയാല്‍ അവന്‍ സകലത്തിന്നും കുറ്റക്കാരനായിത്തീര്‍ന്നു.

Interlinear

Choose Theme