Home Bibles സഖറിയാവ് 14:13 · മലയാളം ബൈബിൾ
സഖറിയാവ് 14:13 · മലയാളം ബൈബിൾ

അന്നാളില്‍ യഹോവയാല്‍ ഒരു മഹാപരാഭവം അവരുടെ ഇടയില്‍ ഉണ്ടാകും; അവര്‍ ഔരോരുത്തന്‍ താന്താന്റെ കൂട്ടുകരന്റെ കൈ പിടിക്കും; ഒരുവന്റെ കൈ മറ്റവന്റെ നേരെ പൊങ്ങും.

Cross references

ന്യായാധിപന്മാർ 7:22

ആ മുന്നൂറുപേരും കാഹളം ഊതിയപ്പോള്‍ യഹോവ പാളയത്തിലൊക്കെയും ഔരോരുത്തന്റെ വാള്‍ താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു; സൈന്യം സെരേരാവഴിയായി ബേത്ത്--ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേല്‍-മെഹോലയുടെ അതിര്‍വരെയും ഔടിപ്പോയി.

1 ശമൂവേൽ 14:15

പാളയത്തിലും പോര്‍ക്കളത്തിലും സര്‍വ്വജനത്തിലും നടുക്കമുണ്ടായി പട്ടാളവും കവര്‍ച്ചക്കാരും കൂടെ വിറച്ചു, ഭൂമി കുലുങ്ങി, വലിയോരു നടുക്കം ഉണ്ടായി.

2 ദിനവൃത്താന്തം 20:22

അവര്‍ പാടി സ്തുതിച്ചു തുടങ്ങിയപ്പോള്‍യഹോവ യെഹൂദെക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീര്‍പര്‍വ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവര്‍ തോറ്റുപോയി.

യെഹെസ്കേൽ 38:21

ഞാന്‍ എന്റെ സകല പര്‍വ്വതങ്ങളോടും അവന്റെ നേരെ വാളെടുപ്പാന്‍ കല്പിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; ഔരോരുത്തന്റെ വാള്‍ അവനവന്റെ സഹോദരന്നു വിരോധമായിരിക്കും.

സഖറിയാവ് 11:6

ഞാന്‍ ഇനി ദേശനിവാസികളെ ആദരിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ മനുഷ്യരെ ഔരോരുത്തനെ അവനവന്റെ കൂട്ടുകാരന്റെ കയ്യിലും അവനവന്റെ രാജാവിന്റെ കയ്യിലും ഏല്പിക്കും; അവന്‍ ദേശത്തെ തകര്‍ത്തുകളയും; അവരുടെ കയ്യില്‍നിന്നു ഞാന്‍ അവരെ രക്ഷിക്കയുമില്ല.

സഖറിയാവ് 12:4

അന്നാളില്‍ ഞാന്‍ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേല്‍ ഞാന്‍ കണ്ണു തുറക്കയും ജാതികളുടെ ഏതു കുതിരയെയും അന്ധതപിടിപ്പിക്കയും ചെയ്യുമെന്നു യഹോവയുടെ അരുളപ്പാടു.

വെളിപ്പാട് 17:12

നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാര്‍; അവര്‍ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും.

Interlinear

Choose Theme