അന്നാളില്‍ ഞാന്‍ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേല്‍ ഞാന്‍ കണ്ണു തുറക്കയും ജാതികളുടെ ഏതു കുതിരയെയും അന്ധതപിടിപ്പിക്കയും ചെയ്യുമെന്നു യഹോവയുടെ അരുളപ്പാടു.
Cross references
ഭ്രാന്തും അന്ധതയും ചിത്തഭ്രമവുംകൊണ്ടു യഹോവ നിന്നെ ബാധിക്കും.
അടിയന്‍ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാര്‍ത്ഥന കേള്‍ക്കേണ്ടതിന്നു നിന്റെ നാമം ഉണ്ടായിരിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിലേക്കു രാവും പകലും തൃക്കണ്‍പാര്‍ത്തരുളേണമേ,
അവന്‍ അവിടേക്കു ശക്തിയുള്ള സൈന്യത്തെ കുതിരകളും രഥങ്ങളുമായി അയച്ചു; അവര്‍ രാത്രിയില്‍ ചെന്നു പട്ടണം വളഞ്ഞു.
അവര്‍ അവന്റെ അടുക്കല്‍ വന്നപ്പോള്‍ എലീശാ യഹോവയോടു പ്രാര്‍ത്ഥിച്ചുഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശയുടെ അപേക്ഷപ്രകാരം അവന്‍ അവരെ അന്ധത പിടിപ്പിച്ചു.
അടിയന്‍ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാര്‍ത്ഥന കേള്‍ക്കേണ്ടതിന്നു നിന്റെ നാമം സ്ഥാപിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിന്മേല്‍ രാവും പകലും തൃക്കണ്‍പാര്‍ത്തരുളേണമേ.
ഇപ്പോഴും എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാര്‍ത്ഥനെക്കു നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ.
ഈ സ്ഥലത്തു കഴിക്കുന്ന പ്രാര്‍ത്ഥനെക്കു എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും.
നിന്റെ ദാസന്മാരായ യിസ്രായേല്‍മക്കള്‍ക്കു വേണ്ടി രാവും പകലും നിന്റെ മുമ്പാകെ പ്രാര്‍ത്ഥിക്കയും യിസ്രായേല്‍മക്കളായ ഞങ്ങള്‍ നിന്നോടു ചെയ്തിരിക്കുന്ന പാപങ്ങളെ ഏറ്റുപറകയും ചെയ്യുന്ന അടിയന്റെ പ്രാര്‍ത്ഥന കേള്‍ക്കേണ്ടതിന്നു നിന്റെ ചെവി ശ്രദ്ധിച്ചും നിന്റെ കണ്ണു തുറന്നും ഇരിക്കേണമേ; ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു.
ധൈര്യശാലികളെ കൊള്ളയിട്ടു അവര്‍ നിദ്രപ്രാപിച്ചു; പരാക്രമശാലികള്‍ക്കു ആര്‍ക്കും കൈക്കരുത്തില്ലാതെപോയി.
അന്നാളില്‍ യഹോവ ഉയരത്തില്‍ ഉന്നതന്മാരുടെ സൈന്യത്തെയും ഭൂമിയില്‍ ഭൂപാലന്മാരെയും സന്ദര്‍ശിക്കും.
യഹോവേ, ചെവി ചായിച്ചു കേള്‍ക്കേണമേ; യഹോവേ, തൃക്കണ്ണു തുറന്നു നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാന്‍ ആളയച്ചിരിക്കുന്ന സന്‍ ഹേരീബിന്റെ വാക്കു ഒക്കെയും കേള്‍ക്കേണമേ.
അന്യ ദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന്നു അവരോടു ചേരരുതു; നിങ്ങളുടെ കൈകളുടെ പ്രവൃത്തികള്‍കൊണ്ടു എന്നെ കോപിപ്പിക്കയും അരുതു; എന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു അനര്‍ത്ഥം വരുത്തുകയില്ല എന്നു അവര്‍ പറഞ്ഞു.
ഞാന്‍ നിന്നെ വഴിതെറ്റിച്ചു നിന്റെ താടിയെല്ലില്‍ ചൂണ്ടല്‍ കൊളുത്തി നിന്നെയും നിന്റെ സകല സൈന്യത്തെയും കുതിരകളെയും ഒട്ടൊഴിയാതെ സര്‍വ്വായുധം ധരിച്ച കുതിരച്ചേവകരെയും ഒട്ടൊഴിയാതെ വാളും പരിചയും പലകയും എടുത്തു ഒരു മഹാസമൂഹത്തെയും
ഇങ്ങനെ നിങ്ങള്‍ എന്റെ മേശയിങ്കല്‍ കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകലയോദ്ധാക്കളെയും തിന്നു തൃപ്തരാകും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
എന്റെ ദൈവമേ, ചെവി ചായിച്ചു കേള്‍ക്കേണമേ; കണ്ണു തുറന്നു ഞങ്ങളുടെ നാശങ്ങളെയും നിന്റെ നാമം വിളിച്ചിരിക്കുന്ന നഗരത്തെയും കടാക്ഷിക്കേണമേ; ഞങ്ങള്‍ ഞങ്ങളുടെ നീതിപ്രവൃത്തികളില്‍ അല്ല, നിന്റെ മഹാകരുണയില്‍ അത്രേ ആശ്രയിച്ചുകൊണ്ടു ഞങ്ങളുടെ യാചനകളെ തിരുസന്നിധിയില്‍ ബോധിപ്പിക്കുന്നു.
ആരും പോക്കുവരുത്തു ചെയ്യാതിരിക്കേണ്ടതിന്നു ഞാന്‍ ഒരു പട്ടാളമായി എന്റെ ആലയത്തിന്നു ചുറ്റും പാളയമിറങ്ങും; ഇനി ഒരു പീഡകനും അവരുടെ ഇടയില്‍കൂടി കടക്കയില്ല; ഇപ്പോള്‍ ഞാന്‍ സ്വന്തകണ്ണുകൊണ്ടു കണ്ടുവല്ലോ.
അവര്‍ യുദ്ധത്തില്‍ ശത്രുക്കളെ വീഥികളിലെ ചേറ്റില്‍ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാകും; യഹോവ അവരോടുകൂടെയുള്ളതുകൊണ്ടു അവര്‍ കുതിരച്ചേവകര്‍ ലജ്ജിച്ചുപോവാന്‍ തക്കവണ്ണം പൊരുതും.
അന്നാളില്‍ ഞാന്‍ യെരൂശലേമിനെ സകലജാതികള്‍ക്കും ഭാരമുള്ള കല്ലാക്കി വേക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേലക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും.
അന്നാളില്‍ ഞാന്‍ യെഹൂദാമേധാവികളെ വിറകിന്റെ ഇടയില്‍ തീച്ചട്ടിപോലെയും കറ്റയുടെ ഇടയില്‍ തീപ്പന്തംപോലെയും ആക്കും; അവര്‍ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റുമുള്ള സകലജാതികളെയും തിന്നുകളയും; യെരൂശലേമിന്നു സ്വസ്ഥാനത്തു, യെരൂശലേമില്‍ തന്നേ, വീണ്ടും നിവാസികള്‍ ഉണ്ടാകും.
അന്നാളില്‍ യഹോവ യെരൂശലേംനിവാസികളെ പരിചകൊണ്ടു മറെക്കും; അവരുടെ ഇടയില്‍ ഇടറിനടക്കുന്നവന്‍ അന്നാളില്‍ ദാവീദിനെപ്പോലെ ആയിരിക്കും; ദാവീദ്ഗൃഹം ദൈവത്തെപ്പോലെയും അവരുടെ മുമ്പിലുള്ള യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും.
അന്നാളില്‍ മെഗിദ്ദോതാഴ്വരയിലുള്ള ഹദദ്-രിമ്മോനിലെ വിലാപംപോലെ യെരൂശലേമില്‍ ഒരു മഹാവിലാപം ഉണ്ടാകും.
അങ്ങനെ ഈ പാളയങ്ങളിലുള്ള കുതിര, കോവര്‍കഴുത, ഒട്ടകം, കഴുത എന്നീ സകലമൃഗങ്ങള്‍ക്കും ഈ ബാധപോലെയുള്ള ഒരു ബാധയുണ്ടാകും.
എന്നാല്‍ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോള്‍ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു.