Home Bibles രൂത്ത് 2:14 · മലയാളം ബൈബിൾ
രൂത്ത് 2:14 · മലയാളം ബൈബിൾ

ഭക്ഷണസമയത്തു ബോവസ് അവളോടുഇവിടെ വന്നു ഭക്ഷണം കഴിക്ക; കഷണം ചാറ്റില്‍ മുക്കിക്കൊള്‍ക എന്നു പറഞ്ഞു. അങ്ങനെ അവള്‍ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവന്‍ അവള്‍ക്കു മലര്‍ കൊടുത്തു; അവള്‍ തിന്നു തൃപ്തയായി ശേഷിപ്പിക്കയും ചെയ്തു.

Cross references

ആവർത്തനം 8:10

നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോള്‍ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ചു നീ അവന്നു സ്തോത്രം ചെയ്യേണം.

ആവർത്തനം 11:15

ഞാന്‍ നിന്റെ നിലത്തു നിന്റെ നാല്‍ക്കാലികള്‍ക്കു പുല്ലും തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും.

രൂത്ത് 2:18

അവള്‍ അതു എടുത്തുംകൊണ്ടു പട്ടണത്തിലേക്കു പോയി; അവള്‍ പെറുക്കിക്കൊണ്ടുവന്നതു അമ്മാവിയമ്മ കണ്ടു; താന്‍ തിന്നു ശേഷിപ്പിച്ചിരുന്നതും അവള്‍ എടുത്തു അവള്‍ക്കു കൊടുത്തു.

1 ശമൂവേൽ 17:17

യിശ്ശായി തന്റെ മകനായ ദാവീദിനോടു പറഞ്ഞതുഈ ഒരു പറ മലരും അപ്പം പത്തും എടുത്തു പാളയത്തില്‍ നിന്റെ സഹോദരന്മാരുടെ അടുക്കല്‍ വേഗം കൊണ്ടുചെന്നു കൊടുക്ക.

1 ശമൂവേൽ 25:18

ഉടനെ അബീഗയില്‍ ഇരുനൂറു അപ്പവും രണ്ടു തുരുത്തി വീഞ്ഞും പാകം ചെയ്ത അഞ്ചു ആടും അഞ്ചു പറ മലരും നൂറു ഉണക്ക മുന്തിരിക്കുലയും ഇരുനൂറു അത്തിയടയും എടുത്തു കഴുതപ്പുറത്തു കയറ്റി ബാല്യക്കാരോടു;

2 ശമൂവേൽ 17:28

കിടക്കകളും കിണ്ണങ്ങളും മണ്‍പാത്രങ്ങളും ദാവീദിന്നും കൂടെയുള്ള ജനത്തിന്നും ഭക്ഷിപ്പാന്‍ , കോതമ്പു, യവം, മാവു, മലര്‍, അമരക്ക, പയര്‍, പരിപ്പു, തേന്‍ , വെണ്ണ, ആടു, പശുവിന്‍ പാല്‍ക്കട്ട എന്നിവയും കൊണ്ടുവന്നു; ജനം മരുഭൂമിയില്‍ വിശന്നും ദാഹിച്ചും ഇരിക്കുമല്ലോ എന്നു അവര്‍ പറഞ്ഞു.

2 രാജാക്കന്മാർ 4:43

അതിന്നു അവന്റെ ബാല്യക്കാരന്‍ ഞാന്‍ ഇതു നൂറു പേര്‍ക്കും എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവന്‍ പിന്നെയുംജനത്തിന്നു അതു തിന്മാന്‍ കൊടുക്ക; അവര്‍ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

യോബ് 31:16

ദരിദ്രന്മാരുടെ ആഗ്രഹം ഞാന്‍ മുടക്കിയെങ്കില്‍, വിധവയുടെ കണ്ണു ഞാന്‍ ക്ഷീണിപ്പിച്ചെങ്കില്‍,

സങ്കീർത്തനങ്ങൾ 23:5

എന്റെ ശത്രുക്കള്‍ കാണ്‍കെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.

സദൃശവാക്യങ്ങൾ 11:24

ഒരുത്തന്‍ വാരിവിതറീട്ടും വര്‍ദ്ധിച്ചുവരുന്നു; മറ്റൊരുത്തന്‍ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു.

യേശയ്യാവ് 32:8

ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കന്നു; ഉത്തമകാര്യങ്ങളില്‍ അവന്‍ ഉറ്റുനിലക്കുന്നു.

യേശയ്യാവ് 58:7

വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടില്‍ ചേര്‍ത്തുകൊള്ളുന്നതും നഗ്നനെ കണ്ടാല്‍ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവര്‍‍കൂ നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ?

യേശയ്യാവ് 58:10

വിശപ്പുള്ളവനോടു നീ താല്പര്‍യം കാണിക്കയും കഷ്ടത്തില്‍ ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കില്‍ നിന്റെ പ്രകാശം ഇരുളില്‍ ഉദിക്കും; നിന്റെ അന്‍ ധകാരം മദ്ധ്യാഹ്നം പോലെയാകും

മത്തായി 14:20

എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.

ലൂക്കോസ് 14:12

തന്നെ ക്ഷണിച്ചവനോടു അവന്‍ പറഞ്ഞതുനീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോള്‍ സ്നേഹിതന്മാരേയും സഹോരദരന്മാരെയും ചാര്‍ച്ചക്കാരെയും സമ്പത്തുള്ള അയല്‍ക്കാരെയും വിളിക്കരുതു; അവര്‍ നിന്നെ അങ്ങോട്ടും വിളിച്ചിട്ടു നിനക്കു പ്രത്യുപകാരം ചെയ്യും.

Interlinear

Choose Theme