Home Bibles 2 രാജാക്കന്മാർ 4:43 · മലയാളം ബൈബിൾ
2 രാജാക്കന്മാർ 4:43 · മലയാളം ബൈബിൾ

അതിന്നു അവന്റെ ബാല്യക്കാരന്‍ ഞാന്‍ ഇതു നൂറു പേര്‍ക്കും എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവന്‍ പിന്നെയുംജനത്തിന്നു അതു തിന്മാന്‍ കൊടുക്ക; അവര്‍ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

Cross references

സംഖ്യാപുസ്തകം 11:13

ഈ ജനത്തിന്നു ഒക്കെയും കൊടുപ്പാന്‍ എനിക്കു എവിടെനിന്നു ഇറച്ചി കിട്ടും? അവര്‍ ഇതാഞങ്ങള്‍ക്കു തിന്മാന്‍ ഇറച്ചി തരിക എന്നു എന്നോടു പറഞ്ഞു കരയുന്നു.

സംഖ്യാപുസ്തകം 11:23

യഹോവ മോശെയോടുയഹോവയുടെ കൈ കുറുതായിപ്പോയോ? എന്റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോള്‍ കാണും എന്നു കല്പിച്ചു.

മത്തായി 14:16

യേശു അവരോടു“അവര്‍ പോകുവാന്‍ ആവശ്യമില്ല; നിങ്ങള്‍ അവര്‍ക്കും ഭക്ഷിപ്പാന്‍ കൊടുപ്പിന്‍ ” എന്നു പറഞ്ഞു.

മത്തായി 14:20

എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.

മത്തായി 15:33

ശിഷ്യന്മാര്‍ അവനോടുഇത്ര വലിയ പുരുഷാരത്തിന്നു തൃപ്തിവരുത്തുവാന്‍ മതിയായ അപ്പം ഈ കാട്ടില്‍ നമുക്കു എവിടെ നിന്നു എന്നു പറഞ്ഞു.

മത്തായി 15:37

എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവര്‍ ഏഴു വട്ടി നിറെച്ചെടുത്തു.

മത്തായി 16:8

അതു അറിഞ്ഞിട്ടു യേശു പറഞ്ഞതുഅല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാല്‍ തമ്മില്‍ തമ്മില്‍ പറയുന്നതു എന്തു?

മർക്കോസ് 6:37

അവന്‍ അവരോടുനിങ്ങള്‍ അവര്‍ക്കും ഭക്ഷിപ്പാന്‍ കൊടുപ്പിന്‍ എന്നു കല്പിച്ചതിന്നുഞങ്ങള്‍ പോയി ഇരുനൂറു വെള്ളിക്കാശിന്നു അപ്പം കൊണ്ടിട്ടു അവര്‍ക്കും തിന്മാന്‍ കൊടുക്കയോ എന്നു അവനോടു പറഞ്ഞു.

മർക്കോസ് 6:42

എല്ലാവരും തിന്നു തൃപ്തരായി.

മർക്കോസ് 8:4

അതിന്നു അവന്റെ ശിഷ്യന്മാര്‍ഇവര്‍ക്കും ഇവിടെ മരുഭൂമിയില്‍ അപ്പം കൊടുത്തു തൃപ്തിവരുത്തുവാന്‍ എങ്ങനെ കഴിയും എന്നു ഉത്തരം പറഞ്ഞു.

മർക്കോസ് 8:20

നാലായിരം പേര്‍ക്കും ഏഴു നുറുക്കിയപ്പോള്‍ കഷണങ്ങള്‍ എത്ര വട്ടി നിറച്ചെടുത്തു? ഏഴു എന്നു അവര്‍ അവനോടു പറഞ്ഞു. പിന്നെ അവന്‍ അവരോടുഇപ്പോഴും നിങ്ങള്‍ ഗ്രഹിക്കുന്നില്ലയോ എന്നു പറഞ്ഞു.

ലൂക്കോസ് 9:13

ഏകദേശം അയ്യായിരം പുരുഷന്മാര്‍ ഉണ്ടായിരുന്നു. പിന്നെ അവര്‍ തന്റെ ശിഷ്യന്മാരോടുഅവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിന്‍ എന്നു പറഞ്ഞു.

ലൂക്കോസ് 9:17

അവന്‍ തനിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ശിഷ്യന്മാര്‍ കൂടെ ഉണ്ടായിരുന്നു; അവന്‍ അവരോടുപുരുഷാരം എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചു.

യോഹന്നാൻ 6:9

ഇവിടെ ഒരു ബാലകന്‍ ഉണ്ടു; അവന്റെ പക്കല്‍ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ടു; എങ്കിലും ഇത്രപേര്‍ക്കും അതു എന്തുള്ളു എന്നു പറഞ്ഞു.

യോഹന്നാൻ 6:11

പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി, ഇരുന്നവര്‍ക്കും പങ്കിട്ടുകൊടുത്തു; അങ്ങനെ തന്നേ മീനും വേണ്ടുന്നേടത്തോളം കൊടുത്തു.

Interlinear

Choose Theme