“ഞാന് യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
Cross references
ലേയാ അനിഷ്ടയെന്നു യഹോവ കണ്ടപ്പോള് അവളുടെ ഗര്ഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു.
അവള് പിന്നെയും ഗര്ഭംധരിച്ചു ഒരു മകനെ പ്രസവിച്ചുഞാന് അനിഷ ്ടഎന്നു യഹോവ കേട്ടതുകൊണ്ടു ഇവനെയും എനിക്കു തന്നു എന്നു പറഞ്ഞു അവന്നു ശിമെയോന് എന്നു പേരിട്ടു.
ഒരുത്തി ഇഷ്ടയായും മറ്റവള് അനിഷ്ടയായും ഇങ്ങനെ ഒരാള്ക്കു രണ്ടു ഭാര്യമാര് ഉണ്ടായിരിക്കയും അവര് ഇരുവരും അവന്നു പുത്രന്മാരെ പ്രസവിക്കയും ആദ്യജാതന് അനിഷ്ടയുടെ മകന് ആയിരിക്കയും ചെയ്താല്
വടി ഉപയോഗിക്കാത്തവന് തന്റെ മകനെ പകെക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.
ഞാന് നിങ്ങളെ സ്നേഹിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാല് നിങ്ങള്നീ ഞങ്ങളെ ഏതിനാല് സ്നേഹിക്കുന്നു എന്നു ചോദിക്കുന്നു. ഏശാവു യാക്കോബിന്റെ സഹോദരനല്ലയോ; എങ്കിലും ഞാന് യാക്കോബിനെ സ്നേഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
എന്നെക്കാള് അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവന് എനിക്കു യോഗ്യനല്ല; എന്നെക്കാള് അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവന് എനിക്കു യോഗ്യനല്ല.
എന്റെ അടുക്കല് വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാന് കഴികയില്ല.
തന്റെ ജീവനെ സ്നേഹിക്കുന്നവന് അതിനെ കളയും; ഇഹലോകത്തില് തന്റെ ജീവനെ പകെക്കുന്നവന് അതിനെ നിത്യജീവന്നായി സൂക്ഷിക്കും.