Home Bibles റോമർ 9:12 · മലയാളം ബൈബിൾ
റോമർ 9:12 · മലയാളം ബൈബിൾ

“മൂത്തവന്‍ ഇളയവനെ സേവിക്കും” എന്നു അവളോടു അരുളിച്ചെയ്തു.

Cross references

ഉല്പത്തി 25:22

യഹോവ അവളോടുരണ്ടുജാതികള്‍ നിന്റെ ഗര്‍ഭത്തില്‍ ഉണ്ടു. രണ്ടു വംശങ്ങള്‍ നിന്റെ ഉദരത്തില്‍നിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവന്‍ ഇളയവനെ സേവിക്കും. എന്നു അരുളിച്ചെയ്തു.

2 ശമൂവേൽ 8:14

അവന്‍ എദോമില്‍ കാവല്പട്ടാളങ്ങളെ ആക്കി; എദോമില്‍ എല്ലാടത്തും അവന്‍ കാവല്പട്ടാളങ്ങളെ പാര്‍പ്പിച്ചു; എദോമ്യരൊക്കെയും ദാവീദിന്നു ദാസന്മാരായിത്തീര്‍ന്നു; ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.

1 രാജാക്കന്മാർ 22:47

ആ കാലത്തു എദോമില്‍ രാജാവില്ലായ്കകൊണ്ടു ഒരു ദേശാധിപതി രാജസ്ഥാനം വഹിച്ചു.

Interlinear

Choose Theme