Home Bibles വെളിപ്പാട് 11:18 · മലയാളം ബൈബിൾ
വെളിപ്പാട് 11:18 · മലയാളം ബൈബിൾ

ജാതികള്‍ കോപിച്ചുനിന്റെ കോപവും വന്നുമരിച്ചവരെ ന്യായം വിധിപ്പാനും നിന്റെ ദാസന്മാരായ പ്രവാചകന്മാര്‍ക്കും വിശുദ്ധന്മാര്‍ക്കും ചെറിയവരും വലിയവരുമായി നിന്റെ ഭക്തന്മാര്‍ക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു.

Cross references

സങ്കീർത്തനങ്ങൾ 2:1

ജാതികള്‍ കലഹിക്കുന്നതും വംശങ്ങള്‍ വ്യര്‍ത്ഥമായതു നിരൂപിക്കുന്നതും എന്തു?

സങ്കീർത്തനങ്ങൾ 2:5

അന്നു അവന്‍ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.

സങ്കീർത്തനങ്ങൾ 85:9

തിരുമഹത്വം നമ്മുടെ ദേശത്തില്‍ വസിക്കേണ്ടതിന്നു അവന്റെ രക്ഷ അവന്റെ ഭക്തന്മാരോടു അടുത്തിരിക്കുന്നു നിശ്ചയം.

സങ്കീർത്തനങ്ങൾ 103:11

അവന്‍ നമ്മുടെ പാപങ്ങള്‍ക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.

സങ്കീർത്തനങ്ങൾ 110:5

നീ മല്‍ക്കീസേദെക്കിന്റെ വിധത്തില്‍ എന്നേക്കും ഒരു പുരോഹിതന്‍ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.

സങ്കീർത്തനങ്ങൾ 115:13

അവന്‍ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.

സങ്കീർത്തനങ്ങൾ 147:11

തന്നെ ഭയപ്പെടുകയും തന്റെ ദയയില്‍ പ്രത്യാശ വെക്കുകയും ചെയ്യുന്നവരില്‍ യഹോവ പ്രസാദിക്കുന്നു.

സഭാപ്രസംഗി 8:12

പാപി നൂറു പ്രാവശ്യം ദോഷം ചെയ്കയും ദീര്‍ഘായുസ്സോടെ ഇരിക്കയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാര്‍ക്കും നന്മ വരുമെന്നു ഞാന്‍ നിശ്ചയമായി അറിയുന്നു.

സഭാപ്രസംഗി 12:13

എല്ലാറ്റിന്റെയും സാരം കേള്‍ക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊള്‍ക; അതു ആകുന്നു സകല മനുഷ്യര്‍ക്കും വേണ്ടുന്നതു.

യേശയ്യാവ് 26:19

നിന്റെ മൃതന്മാര്‍ ജീവിക്കും; എന്റെ ശവങ്ങള്‍ എഴുന്നേലക്കും; പൊടിയില്‍ കിടക്കുന്നവരേ, ഉണര്‍ന്നു ഘോഷിപ്പിന്‍ ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.

യേശയ്യാവ് 34:1

ജാതികളേ, അടുത്തുവന്നു കേള്‍പ്പിന്‍ ; വംശങ്ങളേ, ശ്രദ്ധതരുവിന്‍ ; ഭൂമിയും അതിന്റെ നിറവും ഭൂതലവും അതില്‍ മുളെക്കുന്നതൊക്കെയും കേള്‍ക്കട്ടെ.

യേശയ്യാവ് 63:1

എദോമില്‍ നിന്നു, രക്താംബരം ധരിച്ചുകൊണ്ടു ബൊസ്രയില്‍ നിന്നു വരുന്നോരിവന്‍ ആര്‍‍? വസ്ത്രാലംകൃതനായി തന്റെ ശക്തിയുടെ മാഹാത്മ്യത്തില്‍ നടകൊള്ളുന്നോരിവന്‍ ആര്‍‍? നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിപ്പാന്‍ വല്ലഭനുമായ ഞാന്‍ തന്നേ

യെഹെസ്കേൽ 38:9

നീ മഴക്കോള്‍പോലെ കയറിവരും; നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള പല ജാതികളും മേഘംപോലെ ദേശത്തെ മൂടും.

ദാനിയേൽ 7:9

ഞാന്‍ നോക്കിക്കൊണ്ടിരിക്കെ അവര്‍ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തന്‍ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിര്‍മ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങള്‍ കത്തുന്ന തീയും ആയിരുന്നു.

ദാനിയേൽ 7:26

എന്നാല്‍ ന്യായവിസ്താരസഭ ഇരുന്നുകൊണ്ടു അവന്റെ ആധിപത്യം എടുത്തുകളഞ്ഞു അന്തംവരെ നശിപ്പിച്ചു മുടിക്കും.

ദാനിയേൽ 8:25

അവന്‍ നയബുദ്ധിയാല്‍ തന്റെ ഉപായം സാധിപ്പിക്കയും സ്വഹൃദയത്തില്‍ വമ്പു ഭാവിച്ചു, നിശ്ചിന്തയോടെയിരിക്കുന്ന പലരെയും നശിപ്പിക്കയും കര്‍ത്താധികര്‍ത്താവിനോടു എതിര്‍ത്തുനിന്നു കൈ തൊടാതെ തകര്‍ന്നുപോകയും ചെയ്യും.

ദാനിയേൽ 11:44

എന്നാല്‍ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വര്‍ത്തമാനങ്ങളാല്‍ അവന്‍ പരവശനാകും; അങ്ങനെ അവന്‍ പലരെയും നശിപ്പിച്ചു നിര്‍മ്മൂലനാശം വരുത്തേണ്ടതിന്നു മഹാ ക്രോധത്തോടെ പുറപ്പെടും. പിന്നെ അവന്‍ സമുദ്രത്തിന്നും മഹത്വമുള്ള വിശുദ്ധപര്‍വ്വതത്തിന്നും മദ്ധ്യേ മണിപ്പന്തല്‍ ഇടും; അവിടെ അവന്‍ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.

യോവേൽ 3:9

ഇതു ജാതികളുടെ ഇടയില്‍ വിളിച്ചുപറവിന്‍ ! വിശുദ്ധയുദ്ധത്തിന്നു ഒരുങ്ങിക്കൊള്‍വിന്‍ ! വീരന്മാരെ ഉദ്യോഗിപ്പിപ്പിന്‍ ! സകല യോദ്ധാക്കളും അടുത്തുവന്നു പുറപ്പെടട്ടെ.

മീഖാ 7:15

നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട കാലത്തെന്നപോലെ ഞാന്‍ അവനെ അത്ഭുതങ്ങള്‍ കാണിക്കും.

സഖറിയാവ് 14:2

ഞാന്‍ സകലജാതികളെയും യെരൂശലേമിനോടു യുദ്ധത്തിന്നായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകളെ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകയും ചെയ്യും; ജനത്തില്‍ ശേഷിപ്പുള്ളവരോ നഗരത്തില്‍നിന്നു ഛേദിക്കപ്പെടുകയില്ല.

മത്തായി 5:12

സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിന്‍ ; നിങ്ങള്‍ക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവര്‍ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.

ലൂക്കോസ് 1:50

അവനെ ഭയപ്പെടുന്നവര്‍ക്കും അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.

2 തെസ്സലോനിക്ക്യർ 1:5

അതു നിങ്ങള്‍ കഷ്ടപ്പെടുവാന്‍ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിന്നു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്കു അടയാളം ആകുന്നു.

എബ്രായർ 9:27

ഒരിക്കല്‍ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യര്‍ക്കും നിയമിച്ചിരിക്കയാല്‍

എബ്രായർ 11:25

പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകന്‍ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും

വെളിപ്പാട് 6:10

വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയില്‍ വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവര്‍ ഉറക്കെ നിലവിളിച്ചു.

വെളിപ്പാട് 6:15

ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധീപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും;

വെളിപ്പാട് 10:7

ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു.

വെളിപ്പാട് 11:2

ആലയത്തിന്നു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്ക; അതു ജാതികള്‍ക്കു കൊടുത്തിരിക്കുന്നു; അവര്‍ വിശുദ്ധനഗരത്തെ നാല്പത്തുരണ്ടു മാസം ചവിട്ടും.

വെളിപ്പാട് 11:9

സകലവംശക്കാരും ഗോത്രക്കാരും ഭാഷക്കാരും ജാതിക്കാരും അവരുടെ ശവം മൂന്നരദിവസം കാണും; അവരുടെ ശവം കല്ലറയില്‍ വെപ്പാന്‍ സമ്മതിക്കയില്ല.

വെളിപ്പാട് 13:10

അടിമയാക്കി കൊണ്ടുപോകുന്നവന്‍ അടിമയായിപ്പോകും; വാള്‍കൊണ്ടു കൊല്ലുന്നവന്‍ വാളാല്‍ മരിക്കേണ്ടിവരും; ഇവിടെ വിശുദ്ധന്മാരുടെ സഹിഷ്ണുതയും വിശ്വാസവും കൊണ്ടു ആവശ്യം.

വെളിപ്പാട് 14:10

ദൈവകോപത്തിന്റെ പാത്രത്തില്‍ കലര്‍പ്പില്ലാതെ പകര്‍ന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധദൂതന്മാര്‍ക്കും കുഞ്ഞാടിന്നു മുമ്പാകെ അഗ്നിഗന്ധകങ്ങളില്‍ ദണ്ഡനം അനുഭവിക്കും.

വെളിപ്പാട് 15:1

ഞാന്‍ വലുതും അത്ഭുതവുമായ മറ്റൊരു അടയാളം സ്വര്‍ഗ്ഗത്തില്‍ കണ്ടു; ഒടുക്കത്തെ ഏഴു ബാധയുമുള്ള ഏഴു ദൂതന്മാരെ തന്നേ; അതോടുകൂടെ ദൈവക്രോധം തീര്‍ന്നു.

വെളിപ്പാട് 15:7

അപ്പോള്‍ നാലു ജീവികളില്‍ ഒന്നു എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു പൊന്‍ കലശം ആ ഏഴു ദൂതന്മാര്‍ക്കും കൊടുത്തു.

വെളിപ്പാട് 16:1

നിങ്ങള്‍ പോയി ക്രോധകലശം ഏഴും ഭൂമിയില്‍ ഒഴിച്ചുകളവിന്‍ എന്നു ഒരു മഹാ ശബ്ദം ദൈവാലയത്തില്‍നിന്നു ഏഴു ദൂതന്മാരോടും പറയുന്നതു ഞാന്‍ കേട്ടു.

വെളിപ്പാട് 17:12

നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാര്‍; അവര്‍ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും.

വെളിപ്പാട് 18:6

അവള്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങള്‍ അവള്‍ക്കു പകരം ചെയ്‍വിന്‍ ; അവളുടെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവള്‍ക്കു ഇരട്ടിച്ചു കൊടുപ്പിന്‍ ; അവള്‍ കലക്കിത്തന്ന പാനപാത്രത്തില്‍ അവള്‍ക്കു ഇരട്ടി കലക്കിക്കൊടുപ്പിന്‍ ;

വെളിപ്പാട് 18:16

അയ്യോ, അയ്യോ, മഹാനഗരമേ, നേരിയ തുണിയും ധൂമ്രവര്‍ണ്ണവും കടുഞ്ചുവപ്പും ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളേ, ഇത്രവലിയ സമ്പത്തു ഒരു മണിക്ക്കുറുകൊണ്ടു നശിച്ചുപോയല്ലോ എന്നു പറഞ്ഞു കരഞ്ഞു ദുഃഖിക്കും.

വെളിപ്പാട് 19:5

അപ്പോള്‍ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരു വെള്ളത്തിന്റെ ഇരെച്ചല്‍പോലെയും തകര്‍ത്ത ഇടിമുഴക്കംപോലെയും ഞാന്‍ കേട്ടതു; ഹല്ലെലൂയ്യാ! സര്‍വ്വശക്തിയുള്ള നമ്മുടെ ദൈവമായ കര്‍ത്താവു രാജത്വം ഏറ്റിരിക്കുന്നു.

വെളിപ്പാട് 19:15

രാജാധിരാജാവും കര്‍ത്താധികര്‍ത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.

Interlinear

Choose Theme