Home Bibles സഖറിയാവ് 14:2 · മലയാളം ബൈബിൾ
സഖറിയാവ് 14:2 · മലയാളം ബൈബിൾ

ഞാന്‍ സകലജാതികളെയും യെരൂശലേമിനോടു യുദ്ധത്തിന്നായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകളെ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകയും ചെയ്യും; ജനത്തില്‍ ശേഷിപ്പുള്ളവരോ നഗരത്തില്‍നിന്നു ഛേദിക്കപ്പെടുകയില്ല.

Cross references

ആവർത്തനം 28:9

നിന്റെ ദൈവമായ യഹോവയുടെ കല്പനകള്‍ പ്രമാണിച്ചു അവന്റെ വഴികളില്‍ നടന്നാല്‍ യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും.

യേശയ്യാവ് 4:3

കര്‍ത്താവു ന്യായവിധിയുടെ കാറ്റുകൊണ്ടും ദഹനത്തിന്റെ കാറ്റുകൊണ്ടും സീയോന്‍ പുത്രിമാരുടെ മലിനത കഴുകിക്കളകയും യെരൂശലേമിന്റെ രക്തപാതകം അതിന്റെ നടുവില്‍നിന്നു നീക്കി വെടിപ്പാക്കുകയും ചെയ്തശേഷം

യേശയ്യാവ് 5:26

അവന്‍ ദൂരത്തുള്ള ജാതികള്‍ക്കു ഒരു കൊടി, ഉയര്‍ത്തി, ഭൂമിയുടെ അറ്റത്തുനിന്നു അവരെ ചൂളകുത്തിവിളിക്കും; അവര്‍ ബദ്ധപ്പെട്ടു വേഗത്തില്‍ വരും.

യേശയ്യാവ് 13:16

അവര്‍ കാണ്‍കെ അവരുടെ ശിശുക്കളെ അടിച്ചുതകര്‍ത്തുകളയും; അവരുടെ വീടുകളെ കൊള്ളയിടും; അവരുടെ ഭാര്യമാരെ അപമാനിക്കും.

യേശയ്യാവ് 65:6

അതു എന്റെ മുന്‍ പാകെ എഴുതിവെച്ചിരിക്കുന്നു; ഞാന്‍ പകരം വീട്ടിയല്ലാതെ അടങ്ങിയിരിക്കയില്ല; അവരുടെ മാര്‍‍വ്വിടത്തിലേക്കു തന്നേ ഞാന്‍ പകരം വീട്ടും

യേശയ്യാവ് 65:18

ഞാന്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങള്‍ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിന്‍ ‍; ഇതാ, ഞാന്‍ യെരൂശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്‍ ദപ്രദമായും സൃഷ്ടിക്കുന്നു

യിരെമ്യാവ് 34:1

യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ കാലത്തു യിരെമ്യാവിന്നു യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍

വിലാപങ്ങൾ 1:10

അവളുടെ സകലമനോഹരവസ്തുക്കളിന്മേലും വൈരി കൈവെച്ചിരിക്കുന്നു; നിന്റെ സഭയില്‍ പ്രവേശിക്കരുതെന്നു നീ കല്പിച്ച ജാതികള്‍ അവളുടെ വിശുദ്ധമന്ദിരത്തില്‍ കടന്നതു അവള്‍ കണ്ടുവല്ലോ.

വിലാപങ്ങൾ 5:11

അവര്‍ സീയോനില്‍ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളില്‍ കന്യകമാരെയും വഷളാക്കിയിരിക്കുന്നു.

ദാനിയേൽ 2:40

നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു സകലത്തെയും തകര്‍ത്തു കീഴടക്കുന്നുവല്ലോ. തകര്‍ക്കുംന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകര്‍ത്തുകളയും.

യോവേൽ 3:2

കാലത്തിലും ഞാന്‍ സകലജാതികളെയും കൂട്ടി യഹോശാഫാത്ത് താഴ്വരയില്‍ ചെല്ലുമാറാക്കുകയും എന്റെ ജനം നിമിത്തവും എന്റെ അവകാശമായ യിസ്രായേല്‍ നിമിത്തവും അവരോടു വ്യവഹരിക്കയും ചെയ്യും; അവര്‍ അവരെ ജാതികളുടെ ഇടയില്‍ ചിതറിച്ചു എന്റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ.

ആമോസ് 7:17

അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ ഭാര്യ നഗരത്തില്‍ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാള്‍കൊണ്ടു വീഴും; നിന്റെ ദേശം അളവു നൂല്‍കൊണ്ടു വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവെച്ചു മരിക്കും; യിസ്രായേല്‍ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും.

സഖറിയാവ് 12:3

അന്നാളില്‍ ഞാന്‍ യെരൂശലേമിനെ സകലജാതികള്‍ക്കും ഭാരമുള്ള കല്ലാക്കി വേക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേലക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും.

സഖറിയാവ് 13:8

എന്നാല്‍ സര്‍വ്വദേശത്തിലും മൂന്നില്‍ രണ്ടംശം ഛേദിക്കപ്പെട്ടു പ്രാണനെ വിടും; മൂന്നില്‍ ഒരംശം ശേഷിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.

മത്തായി 22:7

രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ചു ആ കുലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു.

മത്തായി 23:37

നിങ്ങളുടെ ഭവനം ശൂന്യമായ്തീരും.

മത്തായി 24:15

എന്നാല്‍ ദാനീയേല്‍പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തില്‍ നിലക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍” - വായിക്കുന്നവന്‍ ചിന്തിച്ചു കൊള്ളട്ടെ -

മത്തായി 24:19

ആ കാലത്തു ഗര്‍ഭിണികള്‍ക്കും മുലകുടിപ്പിക്കുന്നവര്‍ക്കും അയ്യോ കഷ്ടം!

മർക്കോസ് 13:14

എന്നാല്‍ ശൂന്യമാക്കുന്ന മ്ളേച്ഛത നില്‍ക്കരുതാത്ത സ്ഥലത്തു നിലക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍, - വായിക്കുന്നവന്‍ ചിന്തിച്ചുകൊള്ളട്ടെ - അന്നു യെഹൂദ്യദേശത്തു ഉള്ളവര്‍ മലകളിലേക്കു ഔടിപ്പോകട്ടെ.

മർക്കോസ് 13:19

ആ നാളുകള്‍ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭംമുതല്‍ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേല്‍ സംഭവിക്കാത്തതും ആയ കഷ്ടകാലം ആകും.

ലൂക്കോസ് 2:1

ആ കാലത്തു ലോകം ഒക്കെയും പേര്‍വഴി ചാര്‍ത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു.

ലൂക്കോസ് 19:43

നിന്റെ സന്ദര്‍ശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കള്‍ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി

ലൂക്കോസ് 21:20

സൈന്യങ്ങള്‍ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോള്‍ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊള്‍വിന്‍ .

റോമർ 9:27

“യിസ്രായേല്‍മക്കളുടെ എണ്ണം കടല്‍ക്കരയിലെ മണല്‍പോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കര്‍ത്താവു ഭൂമിയില്‍ തന്റെ വചനം നിവര്‍ത്തിച്ചു ക്ഷണത്തില്‍ തീര്‍ക്കും” എന്നു വിളിച്ചു പറയുന്നു.

ഗലാത്യർ 4:26

മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവള്‍ തന്നേ നമ്മുടെ അമ്മ.

Interlinear

Choose Theme