Home Bibles സങ്കീർത്തനങ്ങൾ 86:7 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 86:7 · മലയാളം ബൈബിൾ

നീ എനിക്കുത്തരമരുളുകയാല്‍ എന്റെ കഷ്ടദിവസത്തില്‍ ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു.

Cross references

സങ്കീർത്തനങ്ങൾ 17:6

ദൈവമേ, ഞാന്‍ നിന്നോടു അപേക്ഷിച്ചിരിക്കുന്നു; നീ എനിക്കുത്തരമരുളുമല്ലോ; നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്റെ അപേക്ഷ കേള്‍ക്കേണമേ.

സങ്കീർത്തനങ്ങൾ 18:6

എന്റെ കഷ്ടതയില്‍ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു നിലവിളിച്ചു; അവന്‍ തന്റെ മന്ദിരത്തില്‍നിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പില്‍ ഞാന്‍ കഴിച്ച പ്രാര്‍ത്ഥന അവന്റെ ചെവിയില്‍ എത്തി.

സങ്കീർത്തനങ്ങൾ 34:4

ഞാന്‍ യഹോവയോടു അപേക്ഷിച്ചു; അവന്‍ എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളില്‍നിന്നും എന്നെ വിടുവിച്ചു.

സങ്കീർത്തനങ്ങൾ 50:15

കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.

സങ്കീർത്തനങ്ങൾ 55:16

ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.

സങ്കീർത്തനങ്ങൾ 77:1

ഞാന്‍ എന്റെ ശബ്ദം ഉയര്‍ത്തി ദൈവത്തോടു, എന്റെ ശബ്ദം ഉയര്‍ത്തി ദൈവത്തോടു തന്നേ നിലവിളിക്കും; അവന്‍ എനിക്കു ചെവിതരും.

സങ്കീർത്തനങ്ങൾ 91:15

അവന്‍ എന്നെ വിളിച്ചപേക്ഷിക്കും; ഞാന്‍ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാന്‍ അവനോടുകൂടെ ഇരിക്കും; ഞാന്‍ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.

സങ്കീർത്തനങ്ങൾ 142:1

ദാവീദിന്റെ ഒരു ധ്യാനം; അവന്‍ ഗുഹയില്‍ ആയിരുന്നപ്പോള്‍ കഴിച്ച പ്രാര്‍ത്ഥന.

സങ്കീർത്തനങ്ങൾ 142:3

അവന്റെ സന്നിധിയില്‍ ഞാന്‍ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാന്‍ അവനെ ബോധിപ്പിക്കുന്നു.

യേശയ്യാവ് 26:16

യഹോവേ, കഷ്ടതയില്‍ അവര്‍ നിന്നെ നോക്കുകയും നിന്റെ ശിക്ഷ അവര്‍ക്കും തട്ടിയപ്പോള്‍ ജപംകഴിക്കയും ചെയ്തു.

വിലാപങ്ങൾ 3:55

യഹോവേ, ഞാന്‍ ആഴമുള്ള കുണ്ടറയില്‍നിന്നു നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.

യോനാ 2:2

ഞാന്‍ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവന്‍ എനിക്കു ഉത്തരം അരുളി; ഞാന്‍ പാതാളത്തിന്റെ വയറ്റില്‍നിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവളി കേട്ടു.

ലൂക്കോസ് 22:44

പിന്നെ അവന്‍ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാര്‍ത്ഥിച്ചു; അവന്റെ വിയര്‍പ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.

എബ്രായർ 5:7

ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നേ മരണത്തില്‍നിന്നു രക്ഷിപ്പാന്‍ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.

Interlinear

Choose Theme