Home Bibles വിലാപങ്ങൾ 3:55 · മലയാളം ബൈബിൾ
വിലാപങ്ങൾ 3:55 · മലയാളം ബൈബിൾ

യഹോവേ, ഞാന്‍ ആഴമുള്ള കുണ്ടറയില്‍നിന്നു നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.

Cross references

2 ദിനവൃത്താന്തം 33:11

ആകയാല്‍ യഹോവ അശ്ശൂര്‍ രാജാവിന്റെ സേനാധിപതിമാരെ അവരുടെ നേരെ വരുത്തി; അവര്‍ മനശ്ശെയെ കൊളുത്തുകളാല്‍ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി.

സങ്കീർത്തനങ്ങൾ 18:5

പാതാളപാശങ്ങള്‍ എന്നെ വളഞ്ഞു; മരണത്തിന്റെ കണികളും എന്നെ തുടര്‍ന്നു പിടിച്ചു.

സങ്കീർത്തനങ്ങൾ 40:1

ഞാന്‍ യഹോവെക്കായി കാത്തുകാത്തിരുന്നു; അവന്‍ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.

സങ്കീർത്തനങ്ങൾ 69:13

ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാര്‍ത്ഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താല്‍, നിന്റെ രക്ഷാവിശ്വസ്തതയാല്‍ തന്നേ, എനിക്കുത്തരമരുളേണമേ.

സങ്കീർത്തനങ്ങൾ 116:3

മരണപാശങ്ങള്‍ എന്നെ ചുറ്റി, പാതാള വേദനകള്‍ എന്നെ പിടിച്ചു; ഞാന്‍ കഷ്ടവും സങ്കടവും അനുഭവിച്ചു.

സങ്കീർത്തനങ്ങൾ 142:3

അവന്റെ സന്നിധിയില്‍ ഞാന്‍ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാന്‍ അവനെ ബോധിപ്പിക്കുന്നു.

യിരെമ്യാവ് 38:6

ബാബേല്‍ രാജാവു രിബ്ളയില്‍വെച്ചു സിദെക്കീയാവിന്റെ പുത്രന്മാരെ അവന്‍ കാണ്‍കെ കൊന്നു; യെഹൂദാകുലീനന്മാരെ ഒക്കെയും ബാബേല്‍ രാജാവു കൊന്നുകളഞ്ഞു.

യോനാ 2:2

ഞാന്‍ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവന്‍ എനിക്കു ഉത്തരം അരുളി; ഞാന്‍ പാതാളത്തിന്റെ വയറ്റില്‍നിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവളി കേട്ടു.

യോനാ 2:3

നീ എന്നെ സമുദ്രമദ്ധ്യേ ആഴത്തില്‍ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്റെ ഔളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി.

പ്രവൃത്തികൾ 16:24

അവന്‍ ഇങ്ങനെയുള്ള കല്പന കിട്ടുകയാല്‍ അവരെ അകത്തെ തടവില്‍ ആക്കി അവരുടെ കാല്‍ ആമത്തില്‍ ഇട്ടു പൂട്ടി.

Interlinear

Choose Theme