നീതി അവന്നു മുമ്പായി നടക്കയും അവന്റെ കാല്‍ചുവടുകളുടെ വഴി നോക്കുകയും ചെയ്യും. (ദാവീദിന്റെ ഒരു പ്രാര്‍ത്ഥന.)
Cross references
ഞാന്‍ തക്കസമയത്തു നിങ്ങള്‍ക്കു മഴതരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.
അവന്‍ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ.
നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.
ഞാന്‍ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിന്നും അതിനെ പൂര്‍ണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നല്കേണമേ.
അപ്പോള്‍ നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകള്‍ക്കു വേഗത്തില്‍ പൊറുതിവരും; നിന്റെ നീതി നിനക്കു മുന്‍ പായി നടക്കും; യഹോവയുടെ മഹത്വം നിന്റെ പുന്‍ പട ആയിരിക്കും
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമുദ്രയിട്ടിരിക്കുന്നതും തുറന്നിരിക്കുന്നതുമായ ഈ ആധാരങ്ങളെ മേടിച്ചു അവ ഏറിയകാലം നില്പാന്തക്കവണ്ണം ഒരു മണ്‍പാത്രത്തില്‍ വെക്കുക.
നിങ്ങള്‍ ഇനിമേല്‍ ജാതികളുടെ ഇടയില്‍ ക്ഷാമത്തിന്റെ നിന്ദ അനുഭവിക്കാതിരിക്കേണ്ടതിന്നു ഞാന്‍ വൃക്ഷങ്ങളുടെ ഫലവും നിലത്തിന്റെ വിളവും വര്‍ദ്ധിപ്പിക്കും.
നിങ്ങളില്‍ ഒന്നാമന്‍ ആകുവാന്‍ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസന്‍ ആകേണം.
കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ കാല്‍ കഴുകി എങ്കില്‍ നിങ്ങളും തമ്മില്‍ തമ്മില്‍ കാല്‍ കഴുകേണ്ടതാകുന്നു.
നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാന്‍ നിങ്ങള്‍ക്കു തരുന്നു; ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്നു തന്നേ.
എന്നാല്‍ മൂടുപടം നീങ്ങിയ മുഖത്തു കര്‍ത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കര്‍ത്താവിന്റെ ദാനമായി തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.
ഞാന്‍ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താല്‍ നീതിവരുന്നു എങ്കില്‍ ക്രിസ്തു മരിച്ചതു വെറുതെയല്ലോ.
ആകയാല്‍ പ്രിയമക്കള്‍ എന്നപോലെ ദൈവത്തെ അനുകരിപ്പിന്‍ .
ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.
ആകയാല്‍ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നിലക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പില്‍ വെച്ചിരിക്കുന്ന ഔട്ടം സ്ഥിരതയോടെ ഔടുക.
വേലക്കാരേ, പൂര്‍ണ്ണഭയത്തോടെ യജമാനന്മാര്‍ക്കും, നല്ലവര്‍ക്കും ശാന്തന്മാര്‍ക്കും മാത്രമല്ല, മൂര്‍ഖന്മാര്‍ക്കും കൂടെ കീഴടങ്ങിയിരിപ്പിന്‍ .
ക്രിസ്തു ജഡത്തില്‍ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിന്‍ .
അവനില്‍ വസിക്കുന്നു എന്നു പറയുന്നവന്‍ അവന്‍ നടന്നതുപോലെ നടക്കേണ്ടതാകുന്നു.