Home Bibles സങ്കീർത്തനങ്ങൾ 119:35 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 119:35 · മലയാളം ബൈബിൾ

ഞാന്‍ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിന്നും അതിനെ പൂര്‍ണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നല്കേണമേ.

Cross references

സങ്കീർത്തനങ്ങൾ 1:2

യഹോവയുടെ ന്യായപ്രമാണത്തില്‍ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാന്‍ .

സങ്കീർത്തനങ്ങൾ 23:3

എന്റെ പ്രാണനെ അവന്‍ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളില്‍ നടത്തുന്നു.

സങ്കീർത്തനങ്ങൾ 25:4

യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!

സങ്കീർത്തനങ്ങൾ 119:16

ഞാന്‍ നിന്റെ പ്രമാണങ്ങളെ ധ്യാനിക്കയും നിന്റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 119:27

എന്റെ വഴികളെ ഞാന്‍ വിവരിച്ചപ്പോള്‍ നീ എനിക്കു ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

സങ്കീർത്തനങ്ങൾ 119:36

നിന്റെ കല്പനകളുടെ പാതയില്‍ എന്നെ നടത്തേണമേ; ഞാന്‍ അതില്‍ ഇഷ്ടപ്പെടുന്നുവല്ലോ.

സങ്കീർത്തനങ്ങൾ 119:173

നിന്റെ കല്പനകള്‍ ഒക്കെയും നീതിയായിരിക്കയാല്‍ എന്റെ നാവു നിന്റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ.

സദൃശവാക്യങ്ങൾ 3:17

അതിന്റെ വഴികള്‍ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.

സദൃശവാക്യങ്ങൾ 4:11

ജ്ഞാനത്തിന്റെ മാര്‍ഗ്ഗം ഞാന്‍ നിന്നെ ഉപദേശിക്കുന്നുനേരെയുള്ള പാതയില്‍ ഞാന്‍ നിന്നെ നടത്തുന്നു.

സദൃശവാക്യങ്ങൾ 4:18

നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.

സദൃശവാക്യങ്ങൾ 8:20

എന്നെ സ്നേഹിക്കുന്നവര്‍ക്കും വസ്തുവക അവകാശമാക്കിക്കൊടുക്കയും അവരുടെ ഭണ്ഡാരങ്ങളെ നിറെക്കയും ചെയ്യേണ്ടതിന്നു

യേശയ്യാവ് 2:3

അനേകവംശങ്ങളും ചെന്നുവരുവിന്‍ , നമുക്കു യഹോവയുടെ പര്‍വ്വതത്തിലേക്കു, യാക്കോബിന്‍ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവന്‍ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളില്‍ നടക്കയും ചെയ്യും എന്നു പറയും. സീയോനില്‍നിന്നു ഉപദേശവും യെരൂശലേമില്‍നിന്നു യഹോവയുടെ വചനവും പുറപ്പെടും.

യേശയ്യാവ് 48:17

യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുശുഭകരമായി പ്രവര്‍ത്തിപ്പാന്‍ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയില്‍ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാന്‍ തന്നേ.

യേശയ്യാവ് 58:13

നീ എന്റെ വിശുദ്ധദിവസത്തില്‍ നിന്റെ കാര്‍യാദികള്‍ നോക്കാതെ ശബ്ബത്തില്‍ നിന്റെ കാല്‍ അടക്കിവെച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും നിന്റെ വേലെക്കു പോകയോ നിന്റെ കാര്‍യദികളെ നോക്കുകയോ വ്യര്‍‍ത്ഥസംസാരത്തില്‍ നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കില്‍ , നീ യഹോവയില്‍ പ്രമോദിക്കും;

യെഹെസ്കേൽ 36:26

ഞാന്‍ നിങ്ങള്‍ക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും; കല്ലായുള്ള ഹൃദയം ഞാന്‍ നിങ്ങളുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങള്‍ക്കു തരും.

റോമർ 7:22

എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്റെ അവയവങ്ങളില്‍ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.

ഫിലിപ്പിയർ 2:13

ഇച്ഛിക്ക എന്നതും പ്രവര്‍ത്തിക്ക എന്നതും നിങ്ങളില്‍ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവര്‍ത്തിക്കുന്നതു.

എബ്രായർ 13:21

നിങ്ങളെ അവന്റെ ഇഷ്ടം ചെയ്‍വാന്‍ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മില്‍ നിവര്‍ത്തിക്കുമാറാകട്ടെ; അവന്നു എന്നേക്കും മഹത്വം. ആമേന്‍ .

1 യോഹന്നാൻ 5:3

അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകള്‍ ഭാരമുള്ളവയല്ല.

Interlinear

Choose Theme